അവൾ ഓംലറ്റ് ഉണ്ടാക്കിയപ്പോൾ ഹരി ഷെൽഫിൽ നിന്നും ഒരു ജെ ഡി ഫുൾ എടുത്തുകൊണ്ട് വന്നു . ” തൻ സിപ് ചെയ്യുന്നുള്ളെങ്കിൽ ഒരു ഗ്ലാസ് മതിയോ അതോ സെപ്പറേറ്റ ഗ്ലാസ് വേണോ ” ഹരി ഫ്രിഡ്ജിൽ നിന്നും സോഡയെടുത്തിട്ടു അവളോട് ചോദിച്ചു .
” ഞാൻ സിപ് ചെയ്യുന്നുള്ളു , ഹരിക്ക് ഓക്കേ ആണെങ്കിൽ ഒരു ഗ്ലാസ് മതി ” അവൾ പറഞ്ഞു
ഹരി ഒരു ഗ്ലാസും ഒരു ട്രെയിൽ ഐസ് ക്യൂബും ആയി സോഫയിലേക്ക് വന്നു അവൾക്കരുകിലായി ഇരുന്നു . അവൾ ബോട്ടിൽ എടുത്തിട്ട് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു , അളവ് അവനോട് ഓക്കേ ആണോ എന്ന് ചോദിച്ചിട്ട് അതിലേക്ക് ഐസും സോഡയും കലർത്തി അവനു നീട്ടി . അവൻ അത് വാങ്ങി ചീയേർസ് പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് നീട്ടി അവൾ ഒരു സിപ് കുടിച്ചു കൊണ്ട് ചീയേർസ് പറഞ്ഞു. പിന്നെ ഹരി ഗ്ലാസിലെ ബാക്കി ഉള്ള മദ്യം പകുതിയോളം ഇറക്കിയിട്ട് ബാക്കി പകുതി ടേബിളിലേക്ക് വച്ചു . എന്നിട്ട് ഓംലറ്റ് മുറിച്ചു വായിലേക്ക് വച്ചു .
” ഓംലറ്റ് ഓക്കേ അല്ലെ ” അവൾ ചോതിച്ചു
” ഹ്മ്മ് നന്നായിട്ടുണ്ട് ” അവൻ പറഞ്ഞു
” ജ്യോതി ഇവിടെ ഒറ്റക്കാണോ താമസം , നാട്ടിൽ ആരൊക്കെ ഉണ്ട് ” ഹരി കുശലം ആരംഭിച്ചു
” ഇവിടെ ഒരു സ്റ്റുഡിയോ ഫ്ലാറ്റ് ആണ് , ഒറ്റക്കാണ് , ഫ്രീലാൻസ് ആയിട്ടാണ് ജോലി , നാട്ടിൽ ഹസ്ബൻഡ് ഉണ്ട് പേരന്റ്സ് മരിച്ചു . ഒറ്റ മോളാണ് . ഹസ്ബൻഡ് വേറെ വിവാഹം കഴിച്ചു . ഞങ്ങൾ ലീഗലി സെപ്പറേറ്റഡ് അല്ലെന്നേ ഉള്ളു , ചുരുക്കത്തിൽ നാട്ടിൽ ആരും ഇല്ലാത്തത്കൊണ്ട് നാട്ടിൽ പോയിട്ട് വർഷങ്ങൾ ആയി .