ഇവിടാരും ഇല്ലേ ഇതൊക്കെ തുറന്നു മലർത്തി ഇട്ട് എവിടെ പോയി എല്ലാരും
ആരാ ഡോക്ടർ ഇല്ല
ഞാൻ രജനി
ആ പഞ്ചായത്തിൽ നിന്നും വച്ച പുതിയ ആള് അല്ലെ
അതെ
ഞാൻ സജിൻ ഇവിടുത്തെ LI ആണ് ..പിന്നെ കാഷ്വൽ സ്വീപ്പർ ഉണ്ട് സലീന ഇത്ത
സലീനയെ എനിക്കറിയാം
എങ്ങനെ
പഞ്ചായത്തിൽ വച്ച് കണ്ടിട്ടുണ്ട്
ആ ഇത്ത കുടുംബശ്രീയിൽ എന്തോ ആയിരുന്നു
ആ തൊഴിലുറപ്പിന്റെ മാറ്റ്
ആ
ചേച്ചി വായോ അകതിരിക്കാം
പിന്നെ എനിക്ക് ഇവിടുത്തെ ജോലി ഒന്നും അറിയില്ല
അറിഞ്ഞിട്ടാണോ ചേച്ചി നമ്മളെല്ലാം ചെയ്യുന്നേ അങ്ങോട്ട് പടിക്കല്ലേ …ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട എന്തായാലും ഡോക്ടർ ഇല്ല അതോണ്ടന്നെ രോഗികളും ഇല്ല …വല്ലപ്പോഴും ആരെങ്കിലും വന്ന വന്നു …
അപ്പൊ പണി ഒന്നും ഇല്ലേ
അതെന്താ വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ലേ
വെറുതെ ഇരിക്കുന്നത് ബോറടി അല്ലെ എനിക്കെന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കണം
കൊറേ കാലം ചെയ്തതല്ലേ ഇനി കുറച്ചു റസ്റ്റ് എടുക്കാം
ആ പിന്നെ പറ വീട്ടിൽ ആരൊക്കെ ഉണ്ട്
ഭർത്താവ് മക്കൾ
മക്കൾ എന്ത് ചെയ്യുന്നു
മോള് പഠിത്തം കഴിഞു ഇപ്പൊ ഒരു പ്രൈവറ്റ് സ്‌കൂളിൽ ടീച്ചർ ആയി ജോലി ചെയ്യാ ..മോൻ എന്റെ അനിയന്റെ കൂടെയാണ് അവനു നല്ലൊരു ജോലി ശരിയാവണം
ഹസ്ബൻഡോ
ഇപ്പൊ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല
ചായ ഉണ്ടാക്കിയാലോ
അതിനൊക്കെ ഉള്ള സൗകര്യം ഉണ്ടോ
പിന്നെ ഇവിടെ എല്ലാത്തിനും ഉള്ള സൗകര്യം ഉണ്ട്
ഞാൻ ഉണ്ടാക്കാം
നാളെ മുതൽ ഉണ്ടാക്കിക്കോ …ഇന്ന് ഞാൻ ഉണ്ടാക്കാം
ചായ ഉണ്ടാക്കാനൊക്കെ അറിയോ
ഞാൻ ഇവിടെ വരുന്നതിനു മുന്നേ കൊല്ലത്തായിരുന്നു …അവിടെ ഒരു വീടെടുത്തു താമസിക്കായിരുന്നു ഫുഡൊന്നും നമ്മൾ ഉദ്ദേശിക്കുന്നപോലെ അല്ല …പിന്നെ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി …സംശയം വരുമ്പോ അമ്മയെ വിളിക്കും