ഞാൻ ഇപ്പൊ നിനക്കും അധികപ്പറ്റായി അല്ലെ
അതല്ല …ഞാൻ ഇവിടെ കെട്ടിക്കൊണ്ടു വന്ന പെണ്ണാണ് …എനിക്ക് പരിധി ഉണ്ട്
ഞാൻ പോണോ
എന്നല്ല …എന്തെങ്കിലും ഒരു ജോലി നോക്കിക്കൂടെ
പെങ്ങളുടെ വീട്ടിൽ ഒരാഴ്ച തികഞ്ഞില്ല അതിനുമുന്നെ അഭായമണി ഒന്ന് മുഴങ്ങി …പണിയെടുക്കാതെ അവരുടെ ചിലവിൽ താമസിക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ട് …അവൾ പറഞ്ഞതും കാര്യമാണ് അവളെ കെട്ടിക്കൊണ്ടു വന്ന വീടാണ് ..ഇറങ്ങി പോകാൻ പറയുന്നതിലും നല്ലതു സ്വയം ഇറങ്ങുന്നതാണ് …എവിടേക്കു പോകും ..ഉള്ളതിൽ ബേദം ഇവളാണ് ..അവള്പോലും കയ്യ് വിട്ടു ..അപ്പോപ്പിന്നെ മറ്റുള്ളവരുടെ അവസ്ഥ എന്താവും …എന്തായാലും പെങ്ങന്മാരുടെ വീട് കേറി നടക്കൽ ഇനി വേണ്ട …അവളുടെ കയ്യിൽ നിന്നും കുറച്ചു കാശ് വാങ്ങി ബാഗ് പാക്ക് ചെയ്തു രാജീവൻ അവിടെ നിന്നും ഇറങ്ങി ..എന്തേലും പണിക്കു പോണം
എന്ത് പണി …ഒന്നും അറിയില്ല …ഇനി ഈ പ്രായത്തിൽ ചെയ്യാൻ കഴിയുന്ന പണി എന്ത് …എവിടെ താമസിക്കും ..മാസ വാടകക്ക് മുറി എന്ന് കണ്ടു രാജീവൻ അങ്ങോട്ട് ചെന്നു ..മാസം 5000 ..ഒരു നേരത്തെ ഭക്ഷണം കിട്ടും ..കയ്യിൽ 2000 ആണ് ഉള്ളത് ..അത് ഭക്ഷണം കഴിക്കാനും വേണം …എന്ത് ചെയ്യും …രാജീവൻ കാര്യം പറഞ്ഞു ..തത്കാലം 1500 കൊടുത്തു …അല്ലറ ചില്ലറ ചെലവ് കഴിഞ്ഞു ബാക്കി ഇനി 375 രൂപയുണ്ട് ..ആരോട് ചോദിച്ചാലും നാട്ടിന് ഒരു രൂപ പോലും കിട്ടില്ല …കളിക്കാനാണെന്നേ വിചാരിക്കു…മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ രാജീവൻ മുകളിലേക്ക് നോക്കി കിടന്നു ..പിറ്റേ ദിവസം രാജീവൻ ജോലിക്കായി അലഞ്ഞു ..അയാൾക്ക് പറ്റിയ ജോലിയൊന്നും ആരുടെ കയ്യിലും ഇല്ലായിരുന്നു …ആർക്കു കണ്ടാലും മനസ്സിലാകും ഇയാൾ ജോലിക്കൊന്നും പോയി ശീലിച്ച ആളല്ല എന്ന് ..ഒരു നേരം മാത്രമായിരുന്നു ഇപ്പൊ രാജീവന്റെ ഭക്ഷണം
…………………..