ചർച്ച വിജയിച്ചോ
പിന്നല്ലാതെ …
എടി കുറച്ചുമാറി നല്ലൊരു കടയുണ്ട് ..വില കുറവാണു നല്ല സാധനവും കിട്ടും …ഇവിടുള്ളവരൊക്കെ ഗൾഫിൽ പോകുമ്പോ അവിടെ നിന്ന സാധനങ്ങൾ വാങ്ങാറ് ..നമുക്കൊന്നു പോയ് നോക്കിയാലോ ..ഞാൻ ഇടയ്ക്കു പോവാറുണ്ട് …
എന്ന അവിടെ പോവാം
ഒരു ചേച്ചി നടത്തുന്ന കടയാണ് …അവരുടെ വീട്ടിൽ തന്നെ
ആണോ …എന്ന പോയ് നോക്കാം
എടാ ഇവിടെ ആരുമില്ലല്ലോ
ആ നമ്പറിൽ വിളിക്ക് …അവര് വന്നോളും
ദേ ആള് വരുന്നു
അപ്പു നോക്ക് ….നിനക്ക് പറ്റിയത് ഉണ്ടെങ്കിൽ എടുത്താൽ മതിട്ടോ …ഇല്ലെങ്കിൽ വേറെ നോക്കാം
ആ …നോക്കട്ടെ …എനിക്ക് പറ്റിയിട്ടു കാര്യമില്ലല്ലോ …അവൾക്കും കൂടി ഓക്കേ ആവണ്ടേ
അതൊന്നും വേണ്ട …ഇവള് ഇവളുടെ ഡ്രസ്സ് നോക്കിയാ മതി …നീ നിന്റെ ഇഷ്ട്ടങ്ങൾ നോക്കിയാൽ മതി …നമ്മുടെ കാര്യങ്ങൾ മറ്റുള്ളവർ തീരുമാനിക്കുന്നത് അത്ര നല്ല കാര്യമല്ല …ഇപ്പോഴേ അത് ശീലിക്കുന്നത് നല്ലതാണ് ..
ആരുമൊന്നും പറഞ്ഞില്ല എങ്കിലും ….രജനിയിലെ മാറ്റം അതിന്റെ തീവ്രത അവർക്കു മനസ്സിലായി …ആദ്യമായാണ് അമ്മയിൽ നിന്നും ഇങ്ങനത്തെ വാക്കുകൾ കേൾക്കുന്നത് ….ഒരുപാടു കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് …കിഷോറും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു …ഒരുപാട് അനുഭവിച്ചു തന്റെ ചേച്ചി …അത്രയ്ക്ക് ഇഷ്ട്ടമാണ് അവനു പെങ്ങളെ ..
നോക്കടാ …അപ്പു …
ആ
എന്താ വേണ്ടത് …
ചേച്ചി ഇവന് കുറച്ചു ഡ്രസ്സ് വേണം …ശനിയാഴ്ച ഇറ്റലിക്ക് പോവാ
ആണോ ….ജോലിക്കാണോ
ആ ജോലിക്കു തന്നെയാണ് ..6 മാസം ട്രെയിനിങ് ഉണ്ട് അത് കഴിഞ്ഞു ജോലി