അല്ല അവരാരുമല്ല …ഒക്കെ ഞാൻ വരുത്തിവച്ചതാണ് …ധൈര്യം കാണിക്കണ്ട സമയത്തു കാണിച്ചില്ല ..പേടിയായിരുന്നു …എല്ലാത്തിനും പേടി …മുന്നോട്ടു ജീവിക്കാനുള്ള പേടി ഒറ്റപെടുന്നതോർത്തുള്ള പേടി സമൂഹത്തെ ഓർത്തു പേടി വീട്ടുകാരെ ഓർത്തു പേടിച്ചു മക്കളെ ഓർത്തു പേടിച്ചു ….പേടിയാണ് തന്നെ തന്നെ പേടിയാണ് …
കഴിഞ്ഞ ദിവസം അല്പം ധൈര്യം കാണിച്ചത് ഞാൻ തന്നെയല്ലേ ….അയാൾ തൊട്ടില്ല …അപ്പൊ ആയാളും പേടിച്ചു …പേടി പെണ്ണിന് മാത്രം വരുന്നതല്ലല്ലോ …പേടിപ്പിച്ചാൽ ആയാളും പേടിക്കും …എന്തായാലും ഉപദ്രവം ഉണ്ട് തെറിവിളിയും ഇതിൽക്കൂടുതൽ ഇനി എന്ത് വരാൻ ..ഒന്ന് ശ്രമിക്കാം …ശ്രമിച്ചിട്ട് പരാജയപെടുകയാണേൽ അങ്ങ് പോട്ടെ …ഒരുകാലത്തു തോന്നരുതല്ലോ അന്നൊന്നു ശ്രമിക്കാമായിരുന്നു എന്ന് …സലീനയെ ഒന്ന് വിളിക്കാം അവളുടെ വാക്കുകൾക്ക് കത്തിയുടെ മൂർച്ചയുണ്ട് …ഒരാളെ കൊല്ലാൻപോലും മൂർച്ചയുള്ള കത്തി ..പണികഴിഞ്ഞു മയങ്ങുകയായിരിക്കും എന്തൊക്കെ ചെയ്തോ ആവോ ..
ഹലോ …ഇതാര് പതിവില്ലല്ലോ ഫോൺ വിളി
ഞാൻ ചുമ്മാ ഇരുന്നപ്പോൾ വിളിച്ചത് ആണ്
ന്ന പറ ….
ഞാൻ നീ പറഞ്ഞത് ആലോചിക്കായിരുന്നു
എന്ത്
ഞാനൊന്നു മാറിയാലോ എന്ന്
എങ്ങനെ
നീ മാറിയപോലെ
ഏഹ് …എങ്ങനെ …കടി മൂത്തോ
ഓഹ് ഇവള് ….കടി അല്ല പെണ്ണെ …..അയാളോടുള്ള പെരുമാറ്റം
അത് നല്ലതാ …ഇത് എന്നോ ചെയ്യേണ്ടത
എടി എങ്ങനെ തുടങ്ങും എന്ന
ഇതെന്ത് ആദ്യരാത്രിയോ എങ്ങനെ തുടങ്ങും എന്നറിയാതിരിക്കാൻ ….
ഒന്ന് പൊടി ….നീ പറ
എന്റെ ചേച്ചി …ആരാ അയാളുടെ തുണി കഴുകുന്നത്