ആ അതന്നെ …രംഗം മാറ്റാൻ അമ്മച്ചൻ ഓരോന്ന് പറയുന്നതെന്ന് ചിന്നുവിന് മനസ്സിലായി ..അമ്മച്ചൻ പിടിച്ചു നിൽക്കുന്നതാണ് ….
മോനെ എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കണം ….മറ്റൊരാളെ വേദനിപ്പിച്ചു നീ സന്തോഷിക്കരുത് …..നല്ലതു ചെയ്തില്ലെങ്കിലും ആർക്കും ദ്രോഹം ചെയ്യരുത് ..
ആ ‘അമ്മ ..ഞാൻ ശ്രദ്ധിച്ചോളാം ….
ചിന്നുവും മാമനും കുട്ടൂസനും കൂടിയാണ് അപ്പുവിനെ യാത്രയാക്കാൻ പോയത് …രജനി പോയില്ല …തന്റെ പ്രതീക്ഷയാണ് അപ്പു അവനെ എയർപോർട്ടിൽ,,,,, അവൻ പോവുമ്പോ അത് കാണുമ്പോ ചിലപ്പോ തന്റെ നിയന്ത്രണം പോകും …അവർ പോയതും രജനി പോയി കിടന്നു …മകന് നല്ലതു വരാൻ ആ ‘അമ്മ ഉള്ളുരുകി പ്രാർത്ഥിച്ചു …
കുട്ടുസനെ കൊണ്ടുപോകുന്നില്ല എന്ന് വിചാരിച്ചതാ …ചെക്കനുണ്ടോ സമ്മതിക്കുന്നു ഒടുക്കം ചെക്കന്റെ മുന്നിൽ കീഴടങ്ങി ..എന്നത്തേയും പോലെ …അപ്പു പോകുന്നത് നിറ കണ്ണുകളോടെ ചിന്നു നോക്കിനിന്നു അത്രയ്ക്ക് ജീവനാണ് അവൾക്കു അവനെ …അതികം അവർ പിരിഞ്ഞിട്ടില്ല പടിത്തത്തിന്റെ ആവശ്യങ്ങൾക്കല്ലാതെ അവർ എപ്പോഴും കൂടെയായിരുന്നു….അവനൊരു പ്രശനം വന്നാൽ അവൻ അവളോട് ആണ് ആദ്യം പറയാറ് …ഈ യാത്ര നടക്കുമെന്ന് അവനൊരു ഉറപ്പും ഇല്ലായിരുന്നു ..അതവൻ ആദ്യം തന്നെ പറഞ്ഞു …എവിടുന്നു ചേച്ചി ഇത്രയും കാശ് ….അത്രക്കും സീരിയസ് ആണെങ്കിൽ മാത്രേ അവൻ ചേച്ചി എന്ന് വിളിക്കാറുള്ളു ..അല്ലെങ്കിൽ നീയും എടിയും ഒക്കെ ആണ് …എടി ചേച്ചി ….ഇനി ആ വിളി കേൾക്കാൻ കൊതിക്കണം …ഇത്രയധികം ഇഷ്ട്ടമായിരുന്നു അവനെ ….അപ്പുവിനോടുള്ള അവളുടെ സ്നേഹം അതിന്റെ ആഴം അവനെ പിരിഞ്ഞപ്പോഴാണ് അവൾക്കു മനസ്സിലായത് ….