എടാ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയതാ …ഞാനൊന്നു വിളിച്ചു നോക്കട്ടെ …പറ്റുമെങ്കിൽ ഞാൻ അങ്ങോട്ട് വരാം
എന്ന നീ വിളികെടി ….ഞാൻ വണ്ടിയുമായി ടൗണിൽ വരാം
ഓക്കേ
ഞാൻ വേഗം സജിനെ വിളിച്ചു കാര്യം പറഞ്ഞു ….പോയിട്ട് വാ ചേച്ചി എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോ എന്നുകൂടി കേട്ടപ്പോ …കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിപോയി……
ഹലോ ഡാ കിഷോർ കേൾക്കാമോ
പറഞ്ഞോ കേൾക്കാം
എടാ നിങ്ങൾ എല്ലാരും കൂടി ടൗണിൽ വായോ ഞാൻ എത്താറാവുമ്പോ വിളിക്കാം
അത് നല്ല ഐഡിയ ആണല്ലോ …നീയിനി ഇവിടെ വന്നു ഇവിടെനിന്നു വീണ്ടും പോയി …ഇതാ നല്ലതു
രജനി എത്തിയപ്പോഴേക്കും കിഷോർ അപ്പുവിനെയും ചിന്നുവിനെയും കൂട്ടി ടൗണിൽ എത്തി ..
രജനിയെ കണ്ടു മൂന്നാളും ഞെട്ടി ….ആദ്യമായാണ് അമ്മയെ ഇത്ര സുന്ദരിയായി കാണുന്നത് …പിന്നുകുത്താത്ത സാരിയും അല്പം മേക്അപ്പ് ഒക്കെ ചെയ്തു കണ്ണെഴുതി സുന്ദരിയായി …
ഇതാരാ കാവിലെ ഭഗവതിയോ
അതെ ….എന്തെ
എന്നാലും ..അമ്മെ …അച്ഛൻ എങ്ങനെ സമ്മതിച്ചു
അതിനാരു നിന്റെ അച്ഛന്റെ സമ്മതം വാങ്ങുന്നു …ഞാൻ എങ്ങനെ നടക്കണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്
വൗ പൊളി ….എന്ത് പറ്റി …ഞങ്ങൾ എത്ര കാലമായി ഇത് പറയുന്നു ..ഇപ്പോഴെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ
അതൊക്കെ വീട് ….വിശദമായി പിന്നെ പറയാം …ഇപ്പൊ കാര്യം നടക്കട്ടെ …എടാ എവിടുന്നാ വാങ്ങ …എന്തൊക്കെയാണ് വേണ്ടത് …
വാങ്ങാനുള്ള ലിസ്റ്റ് ഒക്കെ ദേ ഇവന്റെ കയ്യിലുണ്ട് മാമനും മരുമോനും ഭയങ്കര ചർച്ചയിലായിരുന്നു