ഇതാ ചേച്ചി നാലുലക്ഷം ….
താങ്ക്സ് സജിൻ
ഉള്ളിൽ അവനെന്നോടുള്ള കാമം ഒട്ടും പുറമെ കാണിക്കാതെ മാന്യമായ പെരുമാറ്റം …ആളുകൾ അങ്ങനെയാണ് ഉള്ളിൽ ഉള്ളതല്ല പുറമെ പ്രകടിപ്പിക്കുക ….ഞാൻ അവനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു ..ഇല്ല ആണുങ്ങളുടെ സ്ഥിരം ചൂഴ്ന്നുള്ള കണ്ണുതുറിച്ചുള്ള ചോരകുടിക്കുന്ന നോട്ടം അവനിൽ ഇല്ല …ഒരാളോട് കാമം തോന്നുക ഒരു തെറ്റല്ല ..അതവന്റെ ഇഷ്ട്ടം ..അവനങ്ങനെ ഒരു ഇഷ്ട്ടം തോന്നി അതിന്റെ പേരിൽ തന്നെ ഒരു നോട്ടം കൊണ്ട് പോലും ശല്യം ചെയ്യാത്ത മാന്യമായ പെരുമാറ്റം ….അതാണ് അവന്റെ ക്വളിറ്റി ..അവനോടു ഒരു ഇഷ്ട്ടം അറിയാതെ മനസ്സിൽ വരുന്നു …ബഹുമാനമായിരുന്നു ആദ്യം …അതുവരെ കണ്ട ആണുങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീയെ പരിഗണിക്കുന്ന മനുഷ്യത്വത്തിന് വിലകൽപ്പിക്കുന്ന തികച്ചും സൗമ്യനായ പുരുഷൻ ..ആണെന്ന് പറഞ്ഞാൽ കട്ടിമീശയും ഘനഗംഭീര ശബ്ദവും ആറടി പൊക്കവും വണ്ണവുമുള്ള കർക്കശ സ്വഭാവ മുള്ളവൻ ആകണം ..ഭാര്യയുടെവാക്ക് കേക്കാത്തവൻ ആകണം ..കഴിച്ച പാത്രം കഴുകാത്തവൻ ആകണം …ഇട്ട വസ്ത്രങ്ങൾ ഷഡി ഉൾപ്പടെ കഴുകാത്തവൻ ആയിരിക്കണം ..വീട്ടിൽ ഒരു ജോലിയും ചെയ്യാത്തവൻ ആയിരിക്കണം ..രണ്ടുകുട്ടികൾ ഉണ്ടെങ്കിൽ ഒന്നിനെ എളിയിലും ഒന്നിനെ കയ്യിലും പിടിച്ചു ഭർത്താവിന്റെ പുറകിൽ ഒന്നും മിണ്ടാതെ നടക്കേണ്ടവൾ ഭാര്യയും ..ആണിനെ അനുസരിക്കേണ്ടവൾ ഭാര്യ ..എന്തൊരു മണ്ടത്തരങ്ങളാണ് …താനുൾപ്പടെ ശീലിച്ച വിഡ്ഢിത്തങ്ങൾ …ഇനിയുള്ള തലമുറ എങ്കിലും മാറിയാൽ മതിയായിരുന്നു തന്റെ അപ്പു ഇങ്ങനെ ആവില്ല …പെണ്ണിനെ ബഹുമാനിക്കാൻ അവളെ പരിഗണിക്കാൻ അവനെ ചെറുപ്പം മുതൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട് …വീട്ടിൽ നിന്ന് തന്നെ ആണ് പലരും ഇതൊക്കെ പഠിക്കുന്നത് ..ആണെന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവമെന്ന് ചെറുപ്പത്തിലേ അവരുടെ മനസ്സിൽ കുത്തിവെക്കും …മാറുമോ സമൂഹം ..സമൂഹം മാറിയില്ലെങ്കിലും ഞാൻ മാറും