ആണുങ്ങൾ എത്ര സ്ഥലത്തു പോകുന്നുണ്ടാവും അവർക്കൊരു പെണ്ണിനെ കിട്ടിയാൽ അവർ വേണ്ടാന്ന് വെക്കുമോ …ഭാര്യയെ ഓർക്കുമോ മക്കളെ ഓർക്കുമോ …ഇല്ല ….എല്ലാവരും എന്നല്ല …അതികം പേരും അവർ ആ സാഹചര്യം നന്നായി മുതലാക്കും ..എങ്ങനെയൊക്കെ സുഗിക്കാൻ പറ്റോ അതൊക്കെ അവർ ചെയ്യും ..സമൂഹത്തിൽ അതിനൊരു കുഴപ്പവുമില്ല അതിലൊരു തെറ്റുമില്ല …..ആണുങ്ങളായാൽ അങ്ങനൊക്കെ ഉണ്ടാവും എന്ന് അവസാനത്തിൽ ഒരു പഞ്ച് ഡയലോഗും …അത് കൂടുതലും പറയുന്നത് പെണ്ണുങ്ങളും ..
ആണിന് ആവാമെങ്കിൽ പെണ്ണിനും ആവാം …ഇവിടെ എല്ലാവര്ക്കും ഒരേ സ്വതന്ത്രമാണ് …അതൊരാൾ തരേണ്ടതല്ല അത് നമ്മുടെ അവകാശമാണ് ….ഭാര്യ ഭർത്താവ് ബന്ധത്തിന്റെ പേരിൽ നമ്മുടെ സമൂഹം ഉണ്ടാക്കി വച്ച ആവശ്യമില്ലാത്ത കുറെ നിയമങ്ങൾ ഉണ്ട് ..യഥാർത്ഥ സ്നേഹമുള്ളിടത്തു ഈ നിയമങ്ങളും ഇല്ല അവിടെ ഒന്നിനും അതിർവരമ്പുകളും ഇല്ല …നമ്മുടെ പങ്കാളിയെ സന്തോഷിപ്പിക്കുക അവരുടെ ഇഷ്ട്ടങ്ങൾ എല്ലാം നടത്തുക ..ഇരുവരും പരസ്പരം അതിനുവേണ്ടി മത്സരിക്കും ..സ്വർഗ്ഗതുല്യമായ ജീവിതം ..ഒരു പാട് ഭാഗ്യം ചെയ്യണം അതുപോലെ ഒരു ജീവിതം ലഭിക്കാൻ ..
സലീനയുടെ ഇത്തരം സംഭാഷണം രജനി അങ്ങിനെ കേട്ടിട്ടില്ല ..കാര്യമാണ് അവൾ പറഞ്ഞത് അവൾ പറഞ്ഞ ഏതൊക്കെയോ വാക്കുകൾ രജനിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു അത്രയ്ക്ക് മൂർച്ചയുണ്ടായിരുന്നു സലീനയുടെ വാക്കുകൾക്ക് അവൾ പറഞ്ഞ രീതിക്കു ..രജനിയിൽ മാറ്റത്തിന്റെ ആദ്യ ചുവടുവെപ്പ് അവിടെ നിന്നുണ്ടായി …സ്വാതന്ത്രം അതുതന്നെയാണ് മറ്റെന്തിനും മുകളിൽ …രജനി തിരിച്ചറിവിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി …തന്റെ അതെ അവസ്ഥയിൽ ഉള്ള സലീനയിൽ നിന്നും സലീനയുടെ ഓരോ അനുഭവങ്ങളും രജനി ശ്രദ്ധയോടെ താല്പര്യത്തോടെ കേട്ടിരുന്നു പലതും മനസ്സിലാക്കി പലതും അവളുടേതുമായി സാമ്യം ഉള്ളവ ..ഇരുവരും എടുത്ത തീരുമാനങ്ങൾ മാത്രം മാറ്റമുള്ളതായിരുന്നു ..വിദേയയായ രജനിയും തന്റേടിയായ സലീനയും …നമ്മുടെ പരാജയം നമ്മുടെ തീരുമാനങ്ങൾ കൊണ്ട് മാത്രമാണ് …
ഉപദേശിക്കാൻ പലരും പലതരത്തിലും വരും …ഉപദേശങ്ങൾക്കു ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് നമ്മളുള്ളത് .ഒരാവശ്യം വന്നാൽ ഒരു പത്തു രൂപ തരാൻ ആരുമുണ്ടാവില്ല ..ഒപ്പം കൂടെനിൽക്കുന്നവർ പോലും നാമൊന്നു തിരിഞ്ഞാൽ നമ്മുടെ കുറ്റം പറയും ..തീരുമാനങ്ങൾ അത് ശരിയായാലും തെറ്റായാലും അത് നമ്മൾ തന്നെ എടുക്കണം ..മറ്റുള്ളവരുടെ വാക്ക് കേൾക്കണ്ട എന്നല്ല …ഓരോരുത്തരുടെയും അഭിപ്രയം നോക്കി ജീവിക്കാൻ നിന്നാൽ നമ്മൾ തോറ്റുപോകും …ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായിരിക്കും ..