അങ്ങനെ പറയാതെ …സുഗിക്കണ്ട പ്രായത്തിൽ സുഗിച്ചില്ലെങ്കിൽ പിന്നെ എന്ന് ….വയസ്സായിട്ടു ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ നമ്മക്കൊന്നും ഇനി അധിക സമയം ഇല്ലാട്ടോ
ഞാനിപ്പോ അതൊന്നും ഓർക്കാറില്ല …എങ്ങനേലും മക്കള് രണ്ടു പേരേം ഒരു കരക്കെത്തിക്കണം ..എന്റെ ജീവിതമോ പോയി ..മക്കളെങ്കിലും നന്നായി കണ്ടമാതി
മക്കളും നന്നാവണം നമ്മളും നന്നാവണം …ചേച്ചിയെപ്പോലെതന്നെയാണ് എന്റെയും ജീവിതം ..3 മക്കൾ അവരാണ് എന്റെ ലോകം …ഭർത്താവ് പേരിനുണ്ട് എന്നല്ലാതെ കുടുംബത്തിനോ എനിക്കോ ഒരു ഗുണവുമില്ല ..അവരുടെ ഏട്ടന്മാർ പറയുന്നത് അനുസരിക്കും അവരോടാണ് കൂടുതൽ ഇഷ്ടവും …കുഞ്ഞനിയനല്ലേ ..ഏട്ടന്മാർ പറ്റിക്കാണെന്ന് ഈ പൊട്ടന് മനസ്സിലാവണ്ടേ ..നല്ലതൊക്കെ ഓരോന്ന് പറഞ്ഞു കൊണ്ടുപോയി ആർക്കും വേണ്ടാത്ത വെള്ളക്കെട്ട് ഞങ്ങൾക്കും ..എന്ത് പറയാൻ ആരോട് പറയാൻ ആദ്യം ഞാനും ഇങ്ങളെപോലെ ആയിരുന്നു …എന്ത് പറഞ്ഞാലും പ്രതികരിക്കില്ല എതിർക്കില്ല അടിച്ചപോലും ഒന്നും പറയില്ല ..എല്ലാം സഹിച്ചു മക്കൾക്ക് വേണ്ടി …എന്നോ ഒരിക്കൽ എന്തോ ധൈര്യത്തിന്റെ പൊറത്തു എന്നെ അടിച്ചപ്പോ ഞാനും തിരിച്ചു അടിച്ചു …അപ്പൊ കിട്ടിയ ധൈര്യം ..അടിച്ചു കഴിഞ്ഞപ്പോ എന്തോ ഒരു കുറ്റബോധം ഒക്കെ തോന്നി …അതൊന്നും പക്ഷെ ഞാൻ പുറമെ കാണിച്ചില്ല …എന്റെ മേല് തൊട്ടാൽ കൊല്ലും എന്ന് പറഞ്ഞു ഒന്നൂടി അങ്ങോട്ട് ചെന്ന് ..ആദ്യമായാണ് എന്നെ ഇങ്ങനെ കാണുന്നത് ആള് പേടിച്ചു എന്ന് എനിക്ക് മനസ്സിലായി …അതൊരു കച്ചിത്തുരുമ്പായി മാറി …ആ നിമിഷം തൊട്ടു ഞാൻ മാറി ..എതിർക്കാൻ തുടങ്ങി ആവശ്യങ്ങൾ പറയാൻ തുടങ്ങി …എനിക്ക് ഒരു നിർബന്ധവുമില്ല എന്ന മട്ടിൽ തനിച്ചു ഞാൻ ജീവിക്കും എന്ന രീതിയിൽ ആയി ..ഇത്താത്തമാർ എന്തേലും പറഞ്ഞാലൊന്നും ഞാൻ തിരിച്ചു പറയാറുണ്ടായില്ല ..അതിനുശേഷം അവരോടും പറയും ……..ഇപ്പൊ അതോണ്ട് ആരും മേക്കട്ട് കേറാൻ വരാറില്ല …നമ്മളെ ഭരിക്കാൻ നമ്മൾ തന്നെയാണ് അനുവാദം കൊടുത്തത് ..