രജനിയുടെ പുതു ജീവിതം [Maalu]

Posted by

കിഷോർ ഇന്റെ നമ്പർ കണ്ടതും അവൾക്ക് ഉള്ളാലെ ഒരു സന്തോഷം വന്നു വേഗം അവൾ ഫോൺ എടുത്തു

ഹലോ …പറയടാ

നീ എവിടായിരുന്നെടി

ഞാൻ കിടക്കായിരുന്നു

ഒരു കാര്യമുണ്ടായിരുന്നു അതാ വിളിച്ചേ

എന്താടാ

അപ്പുന്റെ കാര്യ

എന്തെ

അവനൊരു ജോലി ശരിയായിട്ടുണ്ട്

ആണോ എവിടെ

പൊറത്ത …ഇറ്റലി

ആണോ എന്താ ജോലി

ജോലി അവൻ പഠിച്ച പണി തന്നെ …ഷിപ്പിന്റെ ടെക്‌നിക്കൽ വിങ്ങിലേക്കാ

ആണോ നല്ല ജോലി ആണല്ലേ ..

ഹമ് ജോലി നല്ലതാ …ഒരു പ്രശ്നമുണ്ട്

എന്തടാ

ആറുമാസത്തെ ഒരു കോഴ്സ് ഉണ്ട് അത് കഴിഞ്ഞാലേ ജോലി സ്ഥിരമാവു

അതെവിടെ ചെയ്യും

അത് കമ്പനി തന്നേ കൊടുക്കുന്നതാ …പ്രശ്നം അതല്ല അതിന്റെ ചെലവ് നമ്മൾ എടുക്കണം ..

അതെത്ര വരും

അതെല്ലാം കൂടി ഒരു പത്തു ലക്ഷം വരും

പത്തു ലക്ഷോ …നീയിതെന്താടാ പറയുന്നേ പത്തുലക്ഷം എവിടുന്നു ഉണ്ടാക്കാനാ

അഞ്ചു ഞാൻ ഒപ്പിക്കാം …

എടാ എന്നാലും

നല്ല ജോലിയാടി …ചെറുക്കൻ രക്ഷപെടും

അതൊക്കെ ശരി തന്നെ …അഞ്ചു ലക്ഷത്തിനു അഞ്ചുലക്ഷം തന്നെ വേണ്ടേ

നീയൊന്നു ശ്രമിക്കു ..

ഹമ് നോക്കട്ടെ ….നീയിപ്പോ എവിടെയാ

ഞാൻ വീട്ടിലോട്ടു പോവുന്ന വഴിയില ഇപ്പോഴ വിവരം കിട്ടിയത് …ഞാൻ ദേ കോട്ടപ്പുറം കഴിഞ്ഞു …..

ആ പതുക്കെ പോ …അച്ഛന് കുഴപ്പം ഒന്നുല്ലല്ലോ

ഏയ് ഇല്ലെടി …കാലു വേദന ഇടക്ക് കൂടും

ഹമ് …അമ്മയോട് പറ ഞാൻ വിളിച്ചോളാന്ന്‌

കുട്ടൂസനും മാളൂനും സുഖല്ലേ

അവര് ഓക്കേ ആണ് …കുട്ടൂസൻ നിന്നെ ചോദിക്കുന്നുണ്ട്

കുറെ ആയില്ലേ കണ്ടിട്ട്

എന്ന നീ നോക്കിട്ടു പറ …

ദൈവമേ അഞ്ചു ലക്ഷം …എവിടുന്നു ഉണ്ടാക്കാൻ …വീടിന്റെ ആധാരം ബാങ്കിൽ ആണ് അല്ലെങ്കിൽ ഇത് വിറ്റിട്ടെണ്ടകിലും പൈസ ഒപ്പിക്കായിരുന്നു ..രാജീവേട്ടനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നാലും പറയാതെ എങ്ങനെ …ഒരു പാട് മുഖങ്ങൾ രജനിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു അഞ്ചു ലക്ഷം വലിയ തുകയായണ് അത്രയും തന്നു സഹായിക്കാൻ കഴിവുള്ള സുഹൃത്തുക്കളോ ബന്ധങ്ങളോ തനിക്കില്ല എന്ന തിരിച്ചറിവ് രജനിക്കുണ്ടായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *