എന്തടി ആരെ കുറിച്ച് ആലോചിച്ചിരിക്ക ….കണ്ണികണ്ടവന്മാരെ ഒക്കെ ആലോചിച്ചു സ്വപ്നം കണ്ടിരിക്ക പൊലയാടി മോൾ
സ്ഥിരം കേൾക്കുന്നത് തന്നെ …..പക്ഷെ അന്നെന്തോ അതുകേട്ടപ്പോൾ രാജീവനെ രജനി വെറുപ്പോടെ നോക്കി
ആണെങ്ങനെ ആവണം ….പെണ്ണിനെ ബഹുമാനിക്കാൻ അംഗീകരിക്കാൻ ഉള്ള മനസ്സിന് ഉടമയായിരിക്കണം അവൾക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നു തിരിച്ചറിയുന്നവൻ ആവണം ..അതുപോലെ ഒരാളെ താൻ കണ്ടുമുട്ടി പരിചയപെട്ടു ഒരുദിവസം കൊണ്ടുതന്നെ തൻ ബഹുമാനിക്കുന്ന വ്യക്തിയായി അയാൾ മാറി ..ബഹുമാനവും സ്നേഹവും ആദരവും പിടിച്ചുവാങ്ങാൻ കഴിയില്ല …അത് താനേ ഉണ്ടാവണം നമ്മുടെ ഉള്ളിൽ ..അത് നമ്മളോടുള്ള ആ വ്യക്തിയുടെ പെരുമാറ്റം കൊണ്ട് മാത്രം ഉണ്ടാവുന്നതാണ് ..തന്റെ ഭർത്താവും സജിനും ഭൂമിയുടെ രണ്ടറ്റം പോലെതോന്നി രജനിക്ക് ….രണ്ടു സ്വഭാവം ഉള്ള ആണുങ്ങൾ …ഇയാൾ ആണാണോ ആണിന്റെ രൂപം മാത്രം ഉള്ളവൻ …ജീവിതത്തിൽ ഇയാളുടെ കൂടെ കൂടിയിട്ട് ഇന്നുവരെ ഒരു പരിഗണന ഇയാൾ തന്നിട്ടുണ്ടോ സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചിട്ടുണ്ടോ നല്ല ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ ….തെറി അല്ലാതെ വേറൊന്നും അയാൾ ഇപ്പൊ വിളിക്കാറില്ല …കാശ് വീട്ടിൽ വെക്കാൻ വയ്യ എവിടെ കണ്ടാലും എടുത്തു കൊണ്ട് പോകും ..മറ്റാരെ പേടിക്കുന്നതിലും പേടിയോടെ ആണ് രാജീവനെ രജനി കാണുന്നത് ….രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന കഷ്ടതകൾ …..ആരോടൊക്കെ കടം വാങ്ങിച്ചിട്ടാണ് മാസം തള്ളിനീക്കുന്നത് ..ബാങ്ക് കുറി അയൽക്കൂട്ടം ലോൺ ഓഹ് മടുത്തു …ഒന്നും അറിയാതെ ഒരു പണിക്കും പോവാതെ കളിച്ചും കുടിച്ചും തിന്നും നടക്ക ..വല്ലാത്തൊരു ജന്മം …