ആ ഞാൻ നോക്കാറില്ല ….ഞാൻ എന്തായാലും ഇങ്ങനെ ആണ്
ഇങ്ങനെ തന്നെ എന്നും ആയിക്കോട്ടോ
ചേച്ചി വാ ഞാൻ ഇവിടൊക്കെ കാണിച്ചു തരാം …ഇത്ത വായോ
3 മണി വരെയാണ് നമ്മുടെ പ്രവർത്തന സമയം ചേച്ചിക്ക് വേണേൽ നേരത്തെ പൊക്കോ
ഏയ് പോയിട്ട് വേറെ കാര്യമൊന്നുമില്ല ഞാനും 3 മണി വരെ നിക്കാം
അങ്ങനെ ആവട്ടെ
എങ്ങനെ പോവും
ബസ്സിന്
3 .30 നു ബസ് ഉണ്ടല്ലോ അതിനു പോകാം
2 .45 കഴിഞ്ഞ പിന്നെ അതെ ഉള്ളു
സലീന എപ്പോഴാ പോകാറ്
ഞാൻ 1 ആകുമ്പോ പോകും ….ഇനി 3 ആയിട്ട് പോകാം
അതൊന്നും വേണ്ട ….സലീന പൊക്കോ
എനിക്ക് അവിടെ ചെന്നിട്ടു എന്ത് കാര്യം …..മക്കൾ വരൻ 4 കഴിയും ….ഞാൻ ഫുഡ് എടുക്കാൻ മടിച്ചിട്ടാണ് 1 മണിക്ക് പോകുന്നത് …ഇന്ന് ഇങ്ങനെ പോട്ടെ നാളെ മുതൽ ചോറ് കൊണ്ടുവരാം …
ചേച്ചി എന്തേലും കൊണ്ടുവന്നിട്ടുണ്ടോ
ഇല്ല
അത് നന്നായി
എന്തെ
നമുക്ക് ഉച്ചക്ക് വല്ലതും വാങ്ങിക്കാം
ഇന്നൊരു കാരണം കിട്ടാൻ കാത്തുനിക്കായിരുന്നു അവൻ പുറത്തുനിന്നു മുണുങ്ങാൻ
എന്റെ ചേച്ചി ഇവൻ എന്നും എന്തേലുമൊക്കെ വാങ്ങി തിന്നും …ചെറിയ കുട്ടി ആണെന്ന വിചാരം
ഇപ്പോഴല്ലേ ചേച്ചി വല്ലതും തിന്നാൻ പറ്റു …കുറച്ചു കഴിഞ്ഞാൽ ഷുഗർ ആയി പ്രഷർ ആയി
അതൊന്നും വരാതിരിക്കാനാ പൊട്ടാ ഇപ്പോഴേ കണ്ട്രോൾ ചെയ്യാൻ പറഞ്ഞത്
ഓഹ് ..ഞാനങ്ങു സഹിച്ചു ….പറയുന്ന ആള് നല്ല കണ്ട്രോൾ ആണല്ലോ ….കഴിഞ്ഞ ആഴ്ച ഒരു കല്യാണത്തിന് പോയി എന്റെ പൊന്നെ ബിരിയാണി തികയാതെ വരുമെന്ന് വിചാരിച്ചു എന്തൊരു ആക്രാന്തം ആയിരുന്നു ..
ഇതിനെകൊണ്ട് കുടുങ്ങി മനുഷ്യൻ