എന്തായാലും രജനിയുടെ അവസ്ഥ ദിനം പ്രതി മോശമായി …ഒരു മാറ്റവുമില്ലാതെ രാജീവനും ..ആ മാറ്റമില്ല എന്ന് പറയാൻ കഴിയില്ല ..രാജീവൻ കുടി തുടങ്ങി …പിന്നെ ഒരുകാര്യം പറയാൻ മറന്നു ….നല്ലൊരു സംശയ രോഗിയാണ് രാജീവൻ ..കാര്യം എന്താണെന്നു വച്ചാൽ …ചില്ലറ ഒളിസേവകൾ രാജീവന് ഉണ്ട് …ചീട്ടുകളി കഴിഞ്ഞു അസമയത് വരുമ്പോൾ പല സ്ഥലങ്ങളിലും ഒളിസേവ കഴിഞ്ഞാണ് വീട്ടിൽ എത്താറ് …എല്ലാവരും ഒരുപോലെയാണ് എന്നാണ് രാജീവന്റെ ധാരണ ..രജനി മറ്റാരോടെങ്കിലും സംസാരിച്ചാൽ നോക്കിയാൽ ഒക്കെ രാജീവൻ അതിനെ കുറിച്ച് ചോദിക്കും …വിശദമായി തന്നെ ..
സമ്പാദ്യവും ഇല്ല മനഃസമാധാനും ഇല്ല ….ഒന്ന് ചിരിക്കാൻ ഉള്ള സ്വാതന്ത്രം പോലും അവൾക്കില്ല ..ശരിക്കും കൂട്ടിലടച്ച കിളിയുടെ അവസ്ഥ ..ഇങ്ങനൊക്കെ ആണെങ്കിലും രാജീവന് നാട്ടിൽ നല്ല പേരാണ് വീട്ടിലുള്ളതിന്റെ വിപരീത സ്വഭാവമാണ് അയാൾക്ക് നാട്ടിൽ ..അല്ലെങ്കിലും പല മാന്യന്മാരുടെയും തനി സ്വഭാവം നമ്മൾ കാണുന്നതല്ലല്ലോ ..രജനി പുറത്തു പോവുകയാണെങ്കിൽ അധികവും ചുരിദാർ ആണ് ധരിക്കാര് ലൂസായ കഴുത്തു കയറ്റി വെട്ടിയ ..ഭാര്യയുടെ ഒന്നും പുറത്തു കാണുന്നത് രാജീവന് സഹിക്കില്ല വേറാരും തന്റെ ഭാര്യയെ നോക്കുന്നത് പോലും അയാൾക്കിഷ്ടമല്ല ..സാരിയാണെങ്കിൽ പിന്ന് കുത്തി അവൾ മടുക്കും ..
അങ്ങനെ ദരിദ്രത്തിൽ എത്തിയപ്പോൾ രജനി ഒന്ന് തീരുമാനിച്ചു …ഏന്തെങ്കിലുമൊരു ജോലി വേണം …PSC ഒന്നും ഇനി നടക്കില്ല അതിന്റെ സമയം കഴിഞ്ഞു ..പഞ്ചായത്തിൽ ഡാറ്റ എൻട്രി വന്ന സമയം ..ടൈപ്പ് പഠിച്ചതുകൊണ്ടു ഡാറ്റ എൻട്രി ചെയ്യാൻ ഉള്ള ജോലി അവൾക്കു ലഭിച്ചു പിടിപ്പതു പണിയുണ്ട് ..പണിചെയ്യാൻ അവൾക്കു വലിയ ഉത്സാഹം ആണ് ..വീട്ടിലുള്ള പണികൾ ചെയ്തും വെറകുണ്ടാക്കിയും അങ്ങനെ ആരോഗ്യമുള്ള ശരീരം ഉണ്ട് രജനിക്ക് …ഇതിനിടക്ക് രജനിയുടെ അമ്മായിയമ്മയും മരിച്ചു ആ വീട്ടിൽ
അവർ രണ്ടാളും മാത്രമായി ..അപ്പോഴാണ് അടുത്ത കുരിശു വന്നത് ഭാഗം വെക്കണം …രാജീവന് 4 പെങ്ങന്മാരുണ്ട് …അവർ ഇരിക്കുന്ന വീട് രാജീവൻ തന്നെ കിട്ടി ..പക്ഷെ അതുവരെ അനുഭവിച്ചിരുന്ന തേങ്ങയും കുരുമുളകും മറ്റു ആദായമെല്ലാം മറ്റുള്ളവർക്ക് പോയി ..അതോടു കൂടി രജനി തീർത്തും പെട്ടെന്ന് പറഞ്ഞ മതിയല്ലോ