അന്നാണ് രജനി ആദ്യമായി സത്യങ്ങൾ അറിയാൻ തുടങ്ങിയത് …ഒരുപാടു സ്വർണവുമായി ആ വീട്ടിലേക്കു കെട്ടിക്കയറിയ രജനിയുടെ ആഭരണങ്ങൾ പലതും കാണാനില്ല ..അമ്മായിഅമ്മയുമായി കാര്യം അവതരിപ്പിച്ചു …ഞെട്ടലോ മറ്റൊന്നും അവരിൽ ഉണ്ടായില്ല..മറിച്ചു രജനി ഞെട്ടി
നിന്റെ നായര് എടുത്തു കാണും …
എന്നോടൊന്നും പറഞ്ഞില്ല ‘അമ്മ
നീ എവിടെയാ സ്വർണം വച്ചതു
അലമാരയിൽ .
പൂട്ടിയിരുന്നോ
ഇല്ല
ആ നന്നായി ….അതവൻ കളിക്കാൻ കൊണ്ടോയിണ്ടാവും
കളിക്കാനോ ….എന്ത് കളി
ചീട്ടുകളിക്കാൻ ….അല്ലാതെ എന്ത് ….അതല്ലേ പാതിരാത്രിക്കും പുലർച്ചക്കും വരുന്നത് ..ഞാൻ പറഞ്ഞു മടുത്തു ….അതൊന്നു നേരെയാക്കാനാ കല്യാണം കഴിപ്പിച്ചത് …അതും വെറുതായി
തകർന്നു പോയി രജനി …..രാജീവൻ എന്ന ദുർനടപ്പുകാരനെ നന്നാക്കാനുള്ള വഴിയായിട്ടാണ് രജനിയെ അവിടുള്ളവർ കണ്ടത് ..ഒരു പരീക്ഷണ വസ്തുവാണ് താനെന്ന തിരിച്ചറിവ് അവളെ തളർത്തി …ഗർഭിണി ആയ സന്തോഷത്തേക്കാൾ ഇനിയുള്ള തന്റെ ജീവിതം എങ്ങോട്ട് എന്ന ചിന്ത അവളുടെ ഉള്ളിൽ കിടന്നു നീറി ….
അച്ഛനും അമ്മയും ആങ്ങളയും വന്നു …കാര്യങ്ങൾ അവൾ അവരെ അറിയിച്ചു ….തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം വളരെയധികം ദുഃഖത്തോടെ അവർ മനസ്സിലാക്കി ..ഇതൊന്നും അറിയാതെ രാജീവൻ കളിയിൽ മുഴുകി ..മറ്റുള്ളവർ ചേർന്ന് രാജീവനെ പറ്റിച്ചുകൊണ്ടിരുന്നത് അയാളും മനസ്സിലാക്കിയില്ല ..കയ്യിലുള്ളത് കഴിഞ്ഞു തിരികെ വീട്ടിലെത്താൻ പുലർകാല 3 മണിയായി …
അന്നവിടെ ചെറിയൊരു യുദ്ധം നടന്നു …ഉപദേശത്തിന്റെ ഒടുക്കം എല്ലാം ഒത്തുതീർപ്പാക്കി .രാജീവൻ പുതിയ മനുഷ്യനായി എന്ന വിശ്വാസത്തിൽ രജനിയുടെ വീട്ടുകാർ യാത്ര പറഞ്ഞിറങ്ങി ..4 ദിവസം മാത്രം രാജീവൻ പുതിയ മനുഷ്യനായി …അയാളുടെ മനസ്സ് മുഴുവൻ ചീട്ടുകളി വട്ടത്തിൽ ആയിരുന്നു ..നഷ്ടപെട്ടത് വീണ്ടെടുക്കണം ..രജനിയുടെ വളകളുടെ എണ്ണം വീണ്ടും കുറഞ്ഞു …കാശ് പിന്നെയും പോയി ..രജനി അറിഞ്ഞും അറിയാതെയും അവളുടെ സ്വർണാഭരണങ്ങൾ ഓരോന്നായി ദിവസേന കുറഞ്ഞു കൊണ്ടിരുന്നു