രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഞാൻ ഇല്ലാത്ത സമയങ്ങളിൽ അമ്മയ്ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? എന്ന് ഇടക്ക് വന്ന് അന്വേഷിക്കാറുണ്ടെന്നും, ഇന്ന് അമ്മ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്ക് നടന്ന് പോകാൻ നിന്നപ്പോൾ അവൻ തന്റെ കാറിൽ കൂട്ടികൊണ്ട് പോയെന്നും, അമ്മ എന്നോട് പറഞ്ഞു.
അമ്മയോടുള്ള ജമാലിന്റെ കരുതലിലും, മാന്യമായ പെരുമാറ്റത്തിലും എനിക്ക് അവനോട് ബഹുമാനം തോന്നി. അമ്മ നന്നായി ആരോഗ്യം സംരക്ഷിക്കുന്ന സ്ത്രീയാണ് അതുകൊണ്ട് വീട്ടുജോലികളെല്ലാം നന്നായി ചെയ്യും.
ഒരാഴ്ച്ച കഴിഞ്ഞു, ഒരു ദിവസം അമ്മയെയും കൊണ്ട് പുറത്ത് ഷോപ്പിംങിനും മറ്റും പോകാൻ വേണ്ടി ഉച്ചക്ക് ശേഷം ഞാൻ അവധി എടുത്തു. ഞാൻ നേരത്തെ വീട്ടിലേക്കു വന്നു. പക്ഷെ വീടിനകത്ത് അമ്മയെ കണ്ടില്ല, പുറകിൽ ശബ്ദം കേൾക്കുന്നുണ്ട് ഞാൻ അങ്ങോട്ടേക്ക് പോയി, അവിടെ അമ്മ തുണി തിരുമ്പുകയായിരുന്നു.
( ” സ്കിന്നിന്റെ ആരോഗത്തിന് നല്ലതായതുകൊണ്ട് നാട്ടിൽ ഇരിക്കുമ്പോൾ അമ്മ എന്നും കുറച്ച് നേരം വെയിലത്ത് നിന്ന് വീട്ടു ജോലി ചെയ്യും, അതുകൊണ്ട് അമ്മയുടെ നിർബന്ധം കാരണം വീട്ടിൽ വാഷിംഗ് മെഷീൻ ഉണ്ടെങ്കിലും സൺ ലൈറ്റ് കൊണ്ട് ജോലി ചെയ്യാൻ വേണ്ടി, അമ്മ വന്ന് രണ്ടു ദിവസം കഴിഞ്ഞതും വീടിന്റെ പുറകു വശത്ത് ഞാൻ ഒരു അലക്ക് കല്ല് സ്ഥാപിച്ചു)”.
ഞാൻ അമ്മയുടെ അടുത്തെത്തി, ആ സമയം ജമാൽ അവന്റെ വീടിനു പുറകിലായി വ്യായാമം ചെയ്യുകയായിരുന്നു. ഞാൻ നോക്കുമ്പോൾ അവൻ വേഗത്തിൽ അവന്റെ ടീ ഷർട്ട് ധരിക്കുന്നതാണ് കണ്ടത്. അവൻ സാധാരണ വ്യായാമം ചെയ്യുമ്പോൾ ടീ ഷർട്ടും ട്രാക്ക് പാന്റും ധരിക്കാറുണ്ട്. എന്നാൽ ഇന്ന് അവൻ ഷർട്ട് ധരിക്കാതെയാണ് ഇത്രയും നേരം അവിടെ നിന്നതെന്ന് എനിക്ക് മനസിലായി. ഞാൻ അതിൽ ആസ്വഭാവികമായി ഒന്നും എനിക്ക് തോന്നിയില്ല. ചൂട് കാരണം അവൻ ഷർട്ട് അഴിച്ചതായിരിക്കാം എന്ന് ഞാൻ കരുതി.