ഈ സമയം ബെഡിൽ നിന്ന് താഴേക്കിറങ്ങിയ അജു ഉരിഞ്ഞുപോയ മുണ്ടു എടുത്തു ചുറ്റിയിട്ടു ലൈറ്റ് ഓഫ് ആകാൻ തുടങ്ങുമ്പോഴാണ് ഫോണിലേക്കു ഷിഫാനയുടെ കാൾ വരുന്നത്.?
സമയം പതിനൊന്നു മണി ………………
“”ഉറക്കമൊന്നും ഇല്ലെടാ ചെറുക്കാ നിനക്ക്.?
ഓൺലൈനിൽ ഇരുന്നു വല്ല അവിഹിതവും ആണോ ………… “” ഷിഫാന പതിയെ ചോദിച്ചു.
“”ആണല്ലോ…..
നിനക്ക് താല്പര്യം ഇല്ലല്ലോ.””
“”പോടാ പട്ടി…………
വാപ്പ ഇല്ലാത്തതുകൊണ്ട് ഉമ്മ ഇപ്പഴാ എന്റെ മുറിയിൽ നിന്ന് ഉറങ്ങാനായി പോയത്.””
“”ആണോ.?
എങ്കില് ഞൻ അങ്ങോടു വരട്ടെടി ചക്കരേ.””
“”അയ്യോ അതൊന്നും വേണ്ട….
ഉമ്മ അങ്ങോടു കേറിയതെ ഉള്ളൂ.””
“”വെറുതെ കൊതിപ്പിച്ചു പന്നി…
ഓഹ് കെട്ടിപിടിച്ചിരിക്കാൻ തോന്നുന്നടി പെണ്ണെ നിന്നെ.””
“”എനിക്കും…..
ജനലിനടുത്തു വരമോ നമ്മുക്ക് കാണാം.””
“”എനിക്കുവയ്യ അവിടെ നിന്ന് വെള്ളമിറക്കാൻ…””
“”ഒന്നുവാ ചക്കരേ….””
“”എങ്കിൽ നീ പയ്യെ ഇറങ്ങിവാ നമ്മുക്ക് ആ മാവിന്റെ ചുവട്ടിലിരിക്കാം കുറച്ചുനേരം…
അതാകുമ്പോൾ ശബ്ദവും കേൾക്കില്ല്ലല്ലോ.””
“”ഇരിക്കുന്നതിന് എന്തിനാ ശബ്ദം….
ഈ സമയത്തു ഇറങ്ങിയാൽ അടങ്ങി ഇരിക്കുന്ന മുതലല്ലേ പറയുന്നത്.””
“”ഓഹ് ജാഡ ഇറങ്ങിവാ ഒന്ന്.””
“”ഹ്മ്മ്മ്മ് ………… ഏട്ടൻ ഇറങ്ങിവാ ഞാനും ഇറങ്ങാം.. എന്തുചെയ്യാനാ കേൾക്കതിരിക്കാൻ പറ്റില്ലല്ലോ.””
“”താങ്ക്സ് ചക്കരേ…”” അവൻ ഫോൺ വെച്ചിട്ടു മെല്ലെ ഇറങ്ങി മാവിൻ ചുവട്ടിൽ എത്തിയതും ഷിഫാന വാതിലും തുറന്നു പുറത്തേക്കിറങ്ങി അവനെയൊന്നു നോക്കി.