“”എന്ത് സുന്ദരിയാണ് ഇവൾ ……………””
നല്ല നീളവും അതൊനൊത്ത ശരീരവുമൊക്കെ ഉണ്ടെങ്കിലും ആ മുഖ സൗന്ദര്യമൊന്നു വേറെ തന്നെ ആയിരുന്നു.
ശരീരത്തിൽ വളരെ ലൂസ്സായി കിടക്കുന്ന ഒരു ടോപ്പും രണ്ടുപേരും കയറാൻ പാകത്തിലുള്ള ഒരു വൈറ്റ് പാന്റ്സും ആയിരുന്നു അവളുടെ വേഷം……
ചെറുപുഞ്ചിരിയോടെ അകത്തേക്ക് കയറിയ അവൾ ബെഞ്ചിലിരുന്ന അജുവിന്റെ തോളിൽ പിടിച്ചൊന്നു ഞെക്കി.
“”ഹ്മ്മ്മ്മ് എന്താ മാഷേ ……………
രാവിലെ ശോകം ആണല്ലോ.””
“”എന്തു ശോകം….??
മേഡം നേരുത്തെ ആണല്ലോ എന്തുപറ്റി.””
“”നേരുത്തെ ഇറങ്ങി…..”” അവൾ ബാഗ് സൈഡിലേക്ക് വെച്ചിട്ടു അവന്റെ അരികിലായി ഇരുന്നു.
“”അതെ, ഞാൻ എന്റെ ചക്കരകെട്ടിയോന്റെ കൂടെ കറങ്ങാൻ ഇറങ്ങിയതല്ലേ രാവിലെ….””
“”ഓഹ് എന്നിട്ടു കറങ്ങിയോ…??””
“”ഇന്നലെ രാത്രി ഞങ്ങൾ നല്ലപോലെയൊന്നു കറങ്ങി എന്തേ…??”
“”ഒന്നുമില്ല ………………””
“”എവിടെ പോയി ചെറുക്കാ എല്ലാം…
ഞാൻ വരാതിരുന്നപ്പോൾ ആർക്കേലും കൊണ്ടുപോയി കൊടുത്തോ.??””
“”ഒന്നുപോയെടി ………
രാവിലെ വളിച്ച തമാശ.””
“”ദേ, ജാഡ ഇട്ടാൽ ഉണ്ടല്ലോ….
രാവിലെ മനുഷ്യൻ കെട്ടിയൊരുങ്ങി ഓടിവന്നതാ അപ്പോഴാ ഒടുക്കലത്തെ ഷോ.””
“”എന്തിനാ കെട്ടിഒരുങ്ങിയത്..??””
“” അതോ… എന്നെകൊണ്ട് തെറി പറയിപ്പിക്കരുത്.””
“”പറഞ്ഞോടി… കേൾക്കാൻ നല്ല രസമായിരിക്കും””
“”അയ്യടാ… എങ്ങനെയുണ്ട് ഡ്രസ്സ്. കൊള്ളാമോ ??””