ആദിയുടെ കാർ തറവാടിന്റെ ഗേറ്റും കടന്നു അകത്തേക്ക് കയറി.പൂമുഖത്തു തന്നെ അവന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു ഉണ്ണി അങ്കിൾ. ആദി വണ്ടിയിൽ നിന്നും ഇറങ്ങി. ബാക്ക് സീറ്റിൽ നിന്നും രണ്ട് കവറുകൾ എടുത്ത് പൂമുഖത്തേക് കയറി.
ഉണ്ണി അങ്കിൾ :എന്താടോ… എന്തെങ്കിലും ഏടാകൂടം ഒക്കെ ഉണ്ടങ്കിലെ ഒന്നിങ്ങു വരെ വരാൻ നിനക്ക് തോന്നു അല്ലേ…
ആദി :അയ്യോ അല്ലങ്കിളെ… എന്നും ഓരോ തിരക്കല്ലേ…അങ്കിളിനു അറിയാവുന്നെ അല്ലേ…
ആദി ഉണ്ണികൃഷ്ണന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു.
ഉണ്ണി അങ്കിൾ :അറിയാടോ… അല്ല ഇതെന്താ കയ്യില്…
ആദി :ഇത് ആന്റിക്ക് രണ്ട് സാരിയാ…
ഉണ്ണി അങ്കിൾ : ഈ കൈമടക്കിൽ ഒന്നും അവൾ നിൽക്കും എന്ന് തോന്നുന്നില്ല കേട്ടോ ആദി…
ഊറി ചിരിച്ചുകൊണ്ട് ഉണ്ണിയെങ്കിൽ തുടർന്നു
ഉണ്ണി : നിന്നെ ഇപ്പോ കാണാൻ കിട്ടുന്നില്ല എന്നുള്ള പരിഭവം പറച്ചിലാ എപ്പോഴും അവൾക്ക്.നീ വരുന്നുണ്ട് എന്ന് ഞാൻ ഇന്നലെ അവളോട് പറഞ്ഞതേയുള്ളൂ…ദേ അകത്തോട്ട് ചെന്നു നോക്ക്. നിനക്ക് വേണ്ടി ഓരോ സ്പെഷ്യൽ ഉണ്ടാകുന്ന തിരക്കിലാ അവള്.
ആദി:എങ്കിൽ ഞാൻ അകത്തോട്ട് പോട്ടെ അങ്കിളേ… ആന്റിയെ കണ്ടേച്ചു വരാം.
ആദി പൂമുഖം കടന്നു അകത്തേക്ക് കയറി കാലെടുത്തു വച്ചുടന്‍ നല്ല ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ മുന്നോട്ടു നടന്നു ഹാളിലെ മേശപ്പുറത്തിരിക്കുന്ന കാസറോൾ തുറന്നു നോക്കി
ഹായ്….ആവി പറക്കുന്ന പാലപ്പം. ആദി