ഷീലാവതി 2 [രതീന്ദ്രൻ]

Posted by

 

പാത്രങ്ങൾ കഴുകി തിരികെ റാക്കിലേക്ക് വെക്കാൻ തിരിയവേ ആണ്‌ ഷീല പാത്തുവിനെ കാണുന്നത്. അപ്പോൾ തന്നെ ഫ്രിഡ്ജ് തുറക്കാനായി പാത്തുവും അങ്ങോട്ടേക്ക് തിരിഞ്ഞു. ഒരു നിമിഷം ഇരുവരും സ്ഥബ്ധരായി. കണ്ണുകളിൽ മുഴച്ചു നിന്ന ജാള്യത ഇരുവരും അന്യോന്യം കണ്ടു.

രണ്ടുപേരും എന്തു പറയണമെന്ന് അറിയാതെ കുഴങ്ങി നിന്നു. ഒരുപക്ഷേ കോലോത്ത് വീട്ടിലെ അടുക്കളപ്പുരയിൽ ആദ്യമായിട്ടായിരിക്കും ഇത്രയും നേരം മൗനം തളംകെട്ടി നിൽക്കുന്നത്. എപ്പോഴും എന്തെങ്കിലും ചിലച്ചു കൊണ്ടിരിക്കുന്ന കോലോത്തെ പെൺ കിളികൾക്ക് ഇപ്പോൾ ഉരിയാടാൻ വായിൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

 

“മോൾ എപ്പോ വന്നു…”

 

ഒടുവിൽ മൗനത്തെ ഭേദിച്ചു ഷീലയാണ് ആദ്യം സംസാരിച്ചത്

 

“ഇപ്പോ വന്നേയുള്ളൂ അമ്മേ”

 

അപ്പോഴും സങ്കോചം വിട്ട് മാറാതെ പാത്തു പറഞ്ഞു

 

“നിന്നെ കാണാഞ്ഞതുകൊണ്ട് പ്രാതൽ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി…”

 

ചെറിയ ചിരിയോടെയാണ് ഷീല അത് പറഞ്ഞത്

 

“എങ്കിൽ ഞാൻ ഉച്ചക്കത്തേക്കുള്ളത് ഒരുക്കട്ടെ “

 

അമ്മ പറഞ്ഞതിലെ കളിയാക്കൽ മനസിലാക്കി കൂടുതലൊന്നും പറയാൻ അവസരം കൊടുക്കാതെ പാത്തു തിരിഞ്ഞു നിന്ന് ഓരോ പണികൾ ചെയ്യാൻ തുടങ്ങി.

 

പാത്തുവിന്റെ കളികൾ കണ്ട് ഷീലക്ക് ചിരി പൊട്ടി.കുറച്ചു നാൾ പെണ്ണിനെ ഇളക്കാൻ ഇത് ധാരാളം എന്ന് കണക്കു കൂട്ടി അവർ പാത്തുവിനെ സഹായിക്കാൻ ഒപ്പം കൂടി…..

 

*******************************

ഒൻപത് മണിക്കുള്ള അലാറം ബെൽ കേട്ട് ആദി പുതച്ചിരുന്ന തുണി മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു.രാവിലെ തന്നെ ഉണ്ണി അങ്കിളിനെ കാണാം എന്നേറ്റതിനാൽ അര മണിക്കൂറിനുള്ളിൽ തന്നെ കുളിച്ചു ഫ്രഷ് അയി അവൻ താഴെ ഡൈനിങ് ഹാളിലേക്ക് പോയി.മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു അവൻ പ്രതാലിനായ് കാത്തിരുന്നു. അധികം വൈകാതെ തന്നെ ആഹാരം അവന്റെ മുന്നിലെത്തി. എന്നത്തേയും പോലെ തന്നെ പാത്തുവാവും കൊണ്ട് വന്നതെന്ന് കരുതി നോക്കിയപ്പോളാണ് ഒരു ആക്കിയ ചിരിയുമായി അവന്റെ അമ്മ മുന്നിൽ നിൽക്കുന്നത് ആദി കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *