ആദി:ഓ അതോ…. അതൊക്കെ ഇപ്പോളും ഓർത്ഞോണ്ടിരിക്കുവാണോ നീ… അമ്മ അതൊക്കെ അപ്പോളെ മറന്നു കാണും. നീ താഴോട്ട് ചെല്ലാൻ നോക്ക്.
ആദി വിഷയം ലഖുകരിക്കാനായി പറഞ്ഞു.
പാത്തു : നിങ്ങളുടെ അല്ലേ അമ്മ… അവിടെ കാത്തു നിൽക്കുവായിരിക്കും എന്നെ കളിയാകാൻ..
ആദി: നീ ഒന്നു പോയെ പാത്തു…ഞാൻ ഒന്ന് സ്വസ്ഥമായി ഉറങ്ങട്ടെ…
അത്രയും പറഞ്ഞു കൊണ്ട് ആദി വീണ്ടും പുതച്ചു മൂടി തിരിഞ്ഞു കിടന്നു.
ആദിയെ കൂട്ടിനു കിട്ടില്ലെന്ന് കണ്ടതോടെ
പാത്തു വീണ്ടും ആലോചനയിലായി.
ഒടുവിൽ രണ്ടും കല്പ്പിച്ചു അടുക്കളയിലേക്ക് പോകാൻ തീരുമാനിച്ചു.റൂമിനു പുറത്തിറങ്ങി സ്റ്റേയർ കേസ് വഴി അവൾ താഴേക്ക് ഇറങ്ങി.
താഴെ പത്രം വായിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു ബാലചന്ദ്രൻ.
ബാലചന്ദ്രൻ:ഗുഡ് മോർണിങ് മോളെ..
പാത്തു :ഗുഡ് മോർണിംഗ് അച്ഛാ…
ബാലചന്ദ്രൻ :മോൾ എന്താ ഇന്ന് ലേറ്റ് ആണല്ലോ…
പാത്തു :ആഹ്.. കുറച്ചു.. ഉറങ്ങി പോയി അച്ഛാ..
ഞാൻ അടുക്കളയിലോട്ട് പോട്ടെ എന്നാൽ..
ബാലചന്ദ്രൻ :ശെരി മോളെ
അച്ഛൻ എല്ലാം അറിഞ്ഞാട്ടാണോ സംസാരിക്കുന്നത്…. ഏയ് ആവില്ല, അമ്മ അതൊന്നും പറയാനിടയില്ല…പാത്തു സ്വയം ആശ്വസിച്ചു
ഹാളിൽ നിന്നും നേരെ അടുക്കളയിലേക്ക് പോയി.
തനിക്കു നേരെ തിരിഞ്ഞു നിന്ന് പാത്രം മെഴുക്കുന്ന ഷീലയെ ആണ് പാത്തു കണ്ടത്. സാദാരണ പറയാറുള്ള ഗുഡ് മോറിങ് പറയാൻ അവൾക്ക് അപ്പോൾ തോന്നിയില്ല..
അവൾ ഒച്ച ഉണ്ടാക്കാതെ അകത്തു കയറി, ഒരു വശത്തു നിന്ന് ഉച്ചക്കത്തേക്കുള്ള ഒരുക്കത്തിലേക് കടന്നു.