കുര്യച്ഛനെ കൊണ്ട് ഒറ്റക്ക് ഇത് നടക്കില്ലെന്നു തോമാച്ചന് ഉറപ്പാണ്.അത് ഊട്ടി ഉറപ്പിക്കും മട്ടിൽ കുര്യച്ഛൻ തന്നെ ഇപ്പോൾ അയാളുടെ മുന്നിൽ വെളിവാക്കി.
അയാൾക്കറിയേണ്ടിയിരുന്നത് കുര്യച്ഛന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കരങ്ങൾ ആരുടേതാണെന്നായിരുന്നു.
തനിക്കെതിരെ ഒരുങ്ങുന്ന യുദ്ധത്തിനെതിരെ പോരാടാൻ തോമാച്ചൻ മനസ്സിൽ കളമൊരുക്കി തുടങ്ങിയിരുന്നു….
മുന്നിൽ ഒളിഞ്ഞിരിക്കുന്ന ശത്രുവിനെ മറ നീക്കി പുറത്താക്കി യുദ്ധം ജയിക്കാനുള്ള ജാലവിദ്യ തോമാച്ചന് നന്നേ വശമുണ്ട്.
അത് കൊണ്ട് തന്നെ എതിരാളികളുടെ അടുത്ത നീക്കത്തെ നേരിടാൻ അയാളുടെ തയ്യാറെടുപ്പുകൾ എപ്പോളെ തുടങ്ങി കഴിഞ്ഞിരുന്നു….
തുടരും ….