കുര്യച്ഛൻ ഓഫീസ് ഡോർ തുറന്ന് അകത്തേക്ക് കയറി….
“എന്റെ തോമാച്ചാ…. ആകെ പെട്ടല്ലോ…എന്നാ ഒക്കെയാ… ഇവിടെ നടക്കുന്നെ… ഏ…”
“ഓ… അതൊന്നും സാരമില്ലെടാ ഉവ്വേ….. നമ്മളിതൊക്കെ എത്ര കണ്ടെക്കുന്നെടാ……ഏത്….”
പുറത്ത് സങ്കടപ്പെട്ട് ഉള്ളാൽ ചിരിചിരിക്കുന്ന ശത്രുവിനെ തിരിച്ചറിഞ്ഞു കൊണ്ടാണ് തോമാച്ചൻ മറുപടി പറഞ്ഞത്…..
“എന്നാലും അങ്ങനെ അല്ലന്നേ… നമുക്ക് പാർടിക്ക് അകത്തു തന്നെ ശത്രുക്കൾ ഒണ്ടെന്നേ…. അല്ലാണ്ട് പിന്നെ ഇതൊക്ക എങ്ങനാ…”
കുര്യച്ഛൻ ഒന്നെറിഞ്ഞു നോക്കി…
“നേരാ…. എനിക്കും അങ്ങനെ ഏതാണ്ടൊക്കെ തോന്നുന്നുണ്ട്…. പക്ഷെ ആരാന്നൊക്ക അറിയാണ്ട് എങ്ങനാടാ…”
തോമാച്ചൻ ഒന്നും അറിയാത്ത മട്ടിൽ തട്ടി.
“അച്ചായൻ എന്റെ കൂടേ ഒന്നു നിന്നു തന്നാൽ മതി…. അവൻ ആരായാലും ശെരി… അവന്റെ കൂടേ ആരൊക്കെ ഉണ്ടായിരുന്നാലും ശെരി… നമ്മൾ എല്ലാത്തിനെയും പോക്കുകയും ചെയ്യും… ഈ ഭൂമിന്നെ തൊടച്ചു നീക്കുകയും ചെയ്യും പോരെ….”
“അത് മതിടാ… നീ എന്റെ കൂടേ ഉണ്ടല്ലോ… അത് കേട്ടാ മതി എനിക്ക്….”
തോമാച്ചനും വിട്ടു കൊടുത്തില്ല…
“എങ്കിൽ ഞാൻ ഇറങ്ങട്ടെ അച്ചായാ പോയിട്ട് പണി ഒണ്ട്….”
തോമാച്ചന്റെ സസ്‌പെക്ട് ലിസ്റ്റിൽ നിന്നു പേര് വെട്ടിയ ആഹ്ലാദത്തിൽ കുര്യച്ഛൻ പുറത്തേക്കിറങ്ങി….
എല്ലാത്തിന്റെയും പിന്നിൽ താന്നാണെന്നു വിളിച്ചു പറയും പോലുള്ള കുര്യച്ഛന്റെ ഭാവ പ്രകടനം കണ്ട് തോമാച്ചൻ ഉള്ളാലെ ചിരിച്ചു….