അയാളെ സന്തോഷിപ്പിക്കാനായി ലിസി പറഞ്ഞു….
“അത് ഞാൻ ഏറ്റു…”
അയാൾ ആവേശം കൊണ്ട് അല്പം ഒച്ചതിൽ പറഞ്ഞു.
ഔസെപ്പിന് അപ്പോളാണ് ഒരു ജീവൻ വെച്ചത്
അപ്പോഴേക്കും മന്ത്രി പി. കെ. തോമസ് പുറത്തേക്കിറങ്ങി.
“ലിസി…”
അയാളുടെ സംസാരത്തിന്റെ ടോൺ വ്യത്യസ്തമായിരുന്നു.
“സർ….”
യന്ത്രികമായി തന്നെ അവളും വിളി കേട്ടു.
“പുറത്തുള്ള ഓരോരുത്തരെ ആയി വിളി.”
“ശെരി സർ….”
ലിസി ഡോർ ലോക്ക് ഓപ്പൺ ആക്കി…
“അപ്പോയ്ന്റ്മെന്റ് എടുത്തവർ ഓരോന്നായി കേറി വാ…”
ലിസി പുറത്തിരിക്കുന്നവരോടയി പറഞ്ഞു…
“ലിസിയെ… ആദ്യം ഞാൻ തന്നെ കേറിയേക്കാം അല്ലിയോ…..”
ഒരു വഷളൻ ചിരിയുടെ അകമ്പടിയോടെ കുര്യച്ഛൻ അകത്തേക്ക് കയറി.
ലിസിയിയുടെ മുഖം ദേഷ്യത്താൽ ചുവന്നു…..
ഒന്നും പറയാൻ നിൽക്കണ്ട എന്ന മട്ടിൽ ഔസേപ് അവളെ കണ്ണ് കാട്ടി….
ലിസി പിന്നെ ഒന്നും പറയാൻ നിന്നില്ല….
കുര്യച്ഛൻ എന്ന സ്‌കറിയ ഡേവിഡ് തോമാച്ചൻ ഉൾപ്പെടുന്ന പാർട്ടിയുടെ പ്രധാനികളിൽ ഒരുവനാണ്…. തോമാച്ചന് ശേഷം മന്ത്രി കുപ്പായം എടുത്തണിയാൻ പാർട്ടിയിൽ ഏറ്റവും യോഗ്യൻ.കൂടെ കൊണ്ട് നടന്നു രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ള് കളികളും കുര്യച്ഛന് പഠിപ്പിച്ചു കൊടുത്തത് തോമാച്ചൻ ആണ്. ഇപ്പൊ അതെ ഗുരുവിനെ തന്നെ ഒളിപ്പോരിലൂടെ വീഴ്ത്താൻ ഒരുങ്ങിയിറങ്ങിരിക്കുകയാണ് കുര്യച്ഛൻ.
അതിന്റെ ആദ്യ പടി ആയിരുന്നു ഇപ്പോൾ വാർത്തകളിൽ ആകെ നിറഞ്ഞു നിൽക്കുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള ഔസെപ്പിന്റെ കാൾ റെക്കോർഡിങ്ങുകൾ.