അതിനെക്കുറിച് ഓർത്തപ്പോൾ തന്നെ അവർക്ക് വല്ലാത്ത ജാള്യത തോന്നി.
എന്തായാലും ഇനി അവൾ വരുമ്പോ വരട്ടെ … ഞാനായിട്ട് വിളിക്കാൻ ഒന്നും നിൽക്കുന്നില്ല.
അല്ലെങ്കിലും ഇനി
വിളിക്കാൻ ചെന്നാൽ വേറെ എന്ത് കണിയാവും നീ എനിക്ക് ഒരുക്കി വെച്ചിട്ടുണ്ടാവുക എന്റെ കള്ള കണ്ണാ…
പറഞ്ഞതോർത്തു കുണുങ്ങി ചിരിച്ചു ഷീല പച്ചക്കറി കഷ്ണങ്ങൾ ഗ്യാസ് സ്‌റ്റോവിൽ ഇരിക്കുന്ന കുക്കറിലേക്ക് തട്ടി.
ഇതേ സമയം മുകളിലെ മുറിയിൽ പാത്തു ഉണർന്നു കിടപ്പുണ്ടായിരുന്നു.
അവൾക് താഴേക്ക് പോകാൻ വല്ലാത്ത മടി തോന്നി…
എങ്ങനെ അമ്മയുടെ മുഖത്ത് നോക്കും.. അങ്ങനത്തെ പണി അല്ലേ ഒപ്പിച്ചു വെച്ചേ…എനിക്ക് എന്തിന്റെ കേടായിരുന്നു റബ്ബേ….ഓ… ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടു പടച്ചോനെ വിളിച്ചാൽ മതിയല്ലോ..
അവൾ സ്വയം പഴിക്കാൻ തുടങ്ങി…
തല വഴിയേ പുതച്ചു മൂടി കിടക്കുന്ന ആദിയെ അവൾ പതിയെ കുലുക്കി ഉണർത്താൻ തുടങ്ങി.
ആദി:എന്താടി….
ഉറക്കം നഷ്ടപെട്ട അരിശത്തിൽ ആദി ചോദിച്ചു.
പാത്തു :സമയം ഒൻപത് ആവാറായി…
ആദി:അതിനു..
പാത്തു :എനിക്ക് ഒറ്റയ്ക്ക് താഴേക്കു പോകാൻ ഒരു നാണക്കേട്… ഏട്ടനും കൂടി വാ.. പ്ലീസ്…
പാത്തു കൊഞ്ചിക്കൊണ്ട് പറഞ്ഞു
ആദി :നാണക്കേടോ എന്തിനു?
ആദി അത്ഭുതത്തോടെ ചോദിച്ചു.
പാത്തു:അത് ശരി…ഇന്നലെ രാത്രി ഉണ്ടയാത്തൊക്കെ മോൻ അങ്ങ് മറന്നോ….
അത് പറയുമ്പോളും പാത്തുവിന്റെ മുഖത്ത് ചെറിയ നാണം വിടർന്നു.