എല്ലാ സൗഭാഗ്യങ്ങളും അയാളുടെ മുന്നിലെത്തിയത് തോമാച്ചനൊപ്പം കൂടിയത് മുതൽ ആണ്. അത് കൊണ്ട് തന്നെ ഔസേപ്പിന് തോമച്ചനോട് അനുസരണ ഉള്ള യമജമാനോട് കാണിക്കുന്ന പോൽ ഒരു പ്രേത്യേക തരം വിധേയത്തമാണ്.തോമാച്ചന്റെ വാക്കിനു ഔസപ്പിന് മറുവാക്കില്ല.
അങ്ങനെ ഇരിക്കയാണ് ഏകദേശം അഞ്ച് കൊല്ലം മുൻപാണ് ഔസേപ് ലിസിയെ മിന്നു കെട്ടുന്നത്.
തോമച്ചാന്റെയും ലിസിയുടെയും അവിശുദ്ധ ബന്ധം ഒരു ചാനലിന്റെ അന്തി ചർച്ചക്കുള്ള ഹോട് ടോപ്പിക്ക് ആയപ്പോൾ തോമാച്ചൻ തന്നെയാണ് ആവശ്യം മുന്നോട്ട് വെച്ചത്.
നാൽപതഞ്ചു വയസ്സ് കഴിഞ്ഞിട്ടും അതെ വരെ ഔസെപ്പിന് ഒരു പെണ്ണ് കൂട്ടിനു വേണമെന്നുള്ള തോന്നൽ ഒന്നും ഉണ്ടായിരുന്നില്ല.പക്ഷെ ലിസിയുടെ കാര്യം കേട്ടപ്പോൾ അയാൾക്ക് വിശ്വസിക്കാനായില്ല. അവളെ പോലൊരു സൗന്ദര്യ റാണിയെ അയാളുടെ ഭാര്യയായി അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചുട്ടാണ്ടായിരുന്നില്ല.
അതുകൊണ്ടുതന്നെ അവളുടെ ഭൂതകാലം ഒന്നും ഔസേപ്പിന് ഒരു പ്രശ്നമായിരുന്നില്ല.
മറുതലക്കൽ ലിസിക്ക് ഈ ആവശ്യം ആദ്യം ഉൾകൊള്ളാനേ കഴിഞ്ഞില്ല.
ഔസേപ്പുമായുള്ള വിവാഹം അവളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടിഞ്ഞാണാവുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു.
പക്ഷേ അവൾ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഔസേപ്പ് അവളുടെ ഇഷ്ടങ്ങൾക്ക് ഒന്നും തന്നെ വിലങ്ങു തടിയായി നിന്നില്ല. മറിച്ച് അവളുടെ സത്വത്തെ തിരിച്ചറിഞ്ഞു അവളെ കൂടുതൽ സ്നേഹിക്കുകയാണ് ചെയ്തത്.
അയാളുടെ സ്നേഹത്തിനും കരുതലിനും മുന്നിൽ കാലക്രമേണ ലിസി അടിയറവ് പറഞ്ഞു.അത് കൊണ്ട് തന്നെ കിടപ്പറയിലെ ഔസെപ്പിന്റെ പോരായ്മകൾ ഒന്നും ലിസിക്ക് പ്രശ്നമായിരുന്നില്ല.