പൂ…2 [ശ്രദ്ധ]

Posted by

” ചിത്താ… ചിത്തന് ഈ താടിയൊക്കെ വെട്ടിയൊതുക്കി… മെനയായി നടന്നൂടെ..? ഇത് പരമ ബോറ്… ”

ബൈക്ക് യാത്രക്കിടെ ഒരു നാൾ ഞാൻ ചോദിച്ചു..

ഇഷ്ടപ്പെടാഞ്ഞോ… എന്തോ… അതിന് പക്ഷേ മറുപടി ഉണ്ടായില്ല…

അടുത്ത ദിവസം…

കോളേജിൽ പോകാൻ കുളിച്ചിറങ്ങിയ ചിത്തനെ കണ്ട് ഞാൻ അമ്പരന്ന് നിന്നു…

മുഖം ഷേവ് ചെയ്ത് മേൽ മീശയൊക്കെ വെട്ടിയൊതുക്കി…. ഒരു സുന്ദരക്കുട്ടപ്പൻ..!

വായിലൊക്കെ ഇറങ്ങി കിടന്ന മീശ അപ്രതൃക്ഷം….

“ചുള്ളൻ…”

അറിയാതെ ഞാൻ പിറുപിറുത്തു…

ചിത്തനെ നോക്കി ഞാൻ മനസ്സറിഞ്ഞ് പുഞ്ചിരിച്ചു

മിനുത്ത കവിൾ തടത്തിലൂടെ പുറംകൈ കൊണ്ട് തലോടാനും…. അരിഞ്ഞ് നിർത്തിയ മീശരോമങ്ങളിലൂടെ വിരൽ പായിക്കാനും വെറുതെ… ഒരു നിമിഷം ഞാൻ കൊതിച്ചു പോയി…

0000 00 00

എന്നെ അനുസരിച്ച് സുന്ദരനായി ഇറങ്ങിയതിൽ ഞാൻ വലിയ സന്തോഷത്തിലായിരുന്നു…

” കെട്ടിപ്പിടിച്ച്…ആ ചുണ്ടിൽ ഒരു ഉമ്മ തരാൻ തോന്നുന്നു….”

ബൈക്കിൽ കോളേജിൽ പോയ്ക്കൊണ്ടിരിക്കെ…. പിന്നിൽ ഇരുന്ന് അശരീരി കണക്ക് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു

“എന്താ…പറഞ്ഞേ..?”

മുഖം അല്പം വലത്തോട്ട് ചരിച്ച് ചിത്തൻ എന്നോട് ചോദിച്ചു

“ഹും…”

നാണത്തോടെ ഞാൻ പറഞ്ഞു

” കാര്യായിട്ടാ…?”

ചിത്തൻ വീണ്ടും ചോദിച്ചു

” അണ്ണൻ… ആവണ്ടായിരുന്നു…”

കൈവിട്ട് പോയത് പോലെ ഞാൻ പറഞ്ഞു…

ഞാൻ പറഞ്ഞതിൽ എല്ലാം ഉണ്ടെന്ന് മനസ്സിലാക്കിയാവും…. കുറച്ച് നേരത്തേക്ക് ചിത്തൻ ഒന്നും ഉരിയാടിയില്ല….

“എങ്കിൽ…ആ ഓഫർ… ഞാൻ സ്വീകരിച്ചു..”

ചിത്തൻ കാര്യം ഉറച്ച മട്ടിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *