ഒരു വെടക്കൻ വീരഗാഥ 3 [Raju Nandan]

Posted by

കണ്ണപ്പച്ചേകവർ ഒന്ന് ഞെട്ടി “കടത്തനാട്ടിലേക്ക് എന്തിനു പോകണം രണ്ടു മൂന്നു ദിവസം യാത്രയുണ്ടല്ലോ, ഇവർക്ക് കുതിരസവാരി അറിയുകയും ഇല്ല”

“ഒരു മൊഴി ചോദിയ്ക്കാൻ ബാക്കി ഉണ്ടല്ലോ അച്ഛ ?”

“മൊഴിയോ ആരോട് ?”

“അച്ഛൻ മറന്നോ , മകനെ ചതിച്ചു കൊന്ന ആ മച്ചുനിയന് ചന്തു അവിടെ കടത്തനാട്ടിൽ കിടന്നു പുളക്കുന്നുണ്ടല്ലോ, എന്റെ ആങ്ങളയെ ചതിച്ചതിനു പകരം ചോദിക്കണ്ടേ? ഉണ്ണികളേ അങ്ങോട്ട് ഒന്ന് വിടാൻ ആണ് അച്ഛന്റെ അഭിപ്രായം ചോദിച്ചത് ?”

“നിനക്കെന്താ ഭ്രാന്തുണ്ടോ മോളെ, ചന്തു ചേകവർ എന്റെ അനന്തരവൻ , അവൻ എന്നെ ചതിച്ചു അവന്റെ കുഴപ്പം മാത്രമല്ല, അവൻ നിന്നെ വിവാഹം കഴിക്കാൻ ഇരുന്നതല്ലേ നീയും ആരോമലും കൂടി അവനെ ചതിച്ചു എന്നതല്ലേ ശരി, ഇനി ആ പഴം കഥകൾ കഥകളായി കിടക്കട്ടെ . കൊല്ലും കൊലയും കൊണ്ട് ചേകവ കുലം ഇനിയും മുടിയാൻ വയ്യ. കുഞ്ഞിരാമൻ ചേകവന് പറ്റുമെങ്കിൽ പോകട്ടെ, അവര് പണ്ട് ചങ്ങാതിമാരും ആയിരുന്നല്ലോ”

“അച്ഛന് കുഞ്ഞിരാമൻ ചേട്ടനെ അറിയുന്നതല്ലേ, അദ്ദേഹം ഒരു സുഖിമാനാണ് ഒരുപാട് കളരി ഉണ്ടെങ്കിലും അതെല്ലാം സബ് കോൺട്രാക്ട് കൊടുത്തിരിക്കുകയാണ്, റോയൽറ്റി മാത്രമേ വാങ്ങുന്നുള്ളു. അതാണ് പുതിയ ബിസിനസ് മന്ത്രം”

“നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല, കടത്തനാട്ടിൽ ചെന്ന് ചന്തുവിനെ കണ്ടു ഈ ഉണ്ണികൾ എന്ത് ചെയ്യാൻ അവന്റെ ഏഴയലത്തു ഇവർ ആരും വരികയില്ല”

“അച്ഛന് ഇപ്പോഴും മച്ചുനൻ ചന്തുവിനോട് ആണ് പ്രിയം”

“അവൻ ഒരു പാവം ആരും ഇല്ലാത്തവൻ, നിന്നെ കണ്ടു മോഹിച്ചു നീ അവനെ കളഞ്ഞു വേറെ മംഗളം നടത്തി അവൻ അരിങ്ങോടരുടെ വലയിൽ വീണു അല്ല അവിടെ രണ്ടു പെണ്ണുങ്ങൾ ഉണ്ട് അയാളുടെ മോളും മരുമോളും. രണ്ടും കേമത്തികൾ ആയിരുന്നു. അതൊക്കെ കഴിഞ്ഞു എല്ലാം പഴംകഥ”.

Leave a Reply

Your email address will not be published. Required fields are marked *