അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞ് ഒഴുകുന്നത് പോലെ.. എൻറെ ഞരമ്പുകൾ വലിഞ്ഞുമുറുകുന്നത് ഞാൻ അറിഞ്ഞു.
അവൾ വരാൻ കാക്കാതെ ഞാൻ മുറ്റത്തേക്ക് ചാടി ഇറങ്ങി.
എന്തുപറ്റി കുഞ്ഞാ……. വേഗത്തിൽ അവൾക്ക് അടുത്തേക്ക് ചെന്നുകൊണ്ട് മുഖം പിടിച്ചുയർത്തി ഞാൻ ചോദിച്ചു.
നിറഞ്ഞൊഴുകുന്ന കണ്ണുകളും.. വിതുമ്പുന്ന ചുണ്ടുകളും.. അവളുടെ കുഞ്ഞു മുഖം ആകെ ചുവന്നിരിക്കുന്നു.. എനിക്ക് സഹിക്കാൻ പറ്റിയില്ല.
കണ്ണേട്ടാ…… പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ എന്നെ ചുറ്റിപ്പിടിച്ചു.
തുടരും…