ചവിട്ടാൻ കാലുയർത്തിയ ശിവരാജനെ, പ്രശാന്ത് പിടിച്ച് മാറ്റി..
“” മതി… ഇനിയൊക്കെ അവിടെ… നിങ്ങളുടെ വീട്ടിൽ ചെന്നിട്ട്…
എത്രയും പെട്ടെന്ന് ഇവളെ ഇവിടുന്നങ്ങ് കൊണ്ട് പോയാ മതി… “
ശിവരാജൻ അടങ്ങി.. അയാൾ പേടിയോടെ പ്രശാന്തിനെ നോക്കി..
“” മോനേ… നമുക്ക്… സംസാരിച്ച്… ഒരു… തീരുമാനം… “
“” ഇനിയെന്ത് സംസാരിക്കാൻ അമ്മാവാ…?.
എല്ലാം നേരിൽ കണ്ടില്ലേ… ?.
ഇനി ഇവളേയും വിളിച്ച് ഒന്നിറങ്ങിത്തന്നാ മതി… “
പ്രശാന്തിന് ഇനിയൊന്നും ചിന്തിക്കാനില്ലായിരുന്നു..
അവൻ പകയോടെയാണ് ഐശ്വര്യയെ നോക്കിയത്..
“മോനേ… ഇപ്പോ ഇവളെ കൊണ്ടുപോയാ… അവളുടെ അമ്മ…
അവളോട് ഞങ്ങളെന്ത് പറയും മോനേ… ?.
നമുക്ക്… നാളെ… ?””..
“” അമ്മയോട് നിങ്ങള് എന്ത് പറഞ്ഞാലും വേണ്ടില്ല…അതൊന്നും എനിക്കറിയേണ്ട കാര്യവുമില്ല…
നിങ്ങള് ഇവളേയും വിളിച്ചിറങ്ങുന്നോ,അതോ ഞാനാളെ കൂട്ടണോ… ?””.
പ്രശാന്ത് കലിപ്പാവാൻ തുടങ്ങി..
ശിവരാജന് മനസിലായി, ഇപ്പോ ഇവനോടെന്ത് പറഞ്ഞിട്ടും കാര്യമില്ല.. മനസ് തകർന്നിരിക്കുകയാണവൻ.. അവനായത് കൊണ്ടാണ് അടങ്ങി നിൽക്കുന്നത്.. അവന്റെ സ്ഥാനത്ത് താനായിരുന്നേൽ രണ്ടിനേം വെട്ടിക്കീറിയേനെ…
അയാൾ തൊട്ടിലിന് നേരെ നോക്കി
ഒന്നര വയസുള്ള അവളുടെ ആൺകുട്ടി ഒന്നുമറിയാതെ അതിൽ കിടന്നുറങ്ങുന്നു..അതിന്റെ ഭാവി പോലും ഓർത്തില്ലല്ലോ ഈ പുലയാടി മോള്…
“” ഇങ്ങോട്ടെണീൽക്കെടീ… ഇനി എന്തും നോക്കിയിരിക്കുകയാ… ?.. എടുക്കാനുള്ളതൊക്കെ എടുത്തോ…?”.
ശിവരാജൻ, ഐശ്വര്യയെ നോക്കി മുരണ്ടു..
സുശീല അയാളെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി..