പ്രശാന്ത് പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് വാതിൽ തുറന്നു..
ഒരാന്തലോടെയാണ് ശിവരാജൻ അകത്തേക്ക് നോക്കിയത്..
അയാൾ കണ്ടു…
കട്ടിലിനടുത്ത് പേടിച്ച് വിറച്ച് നിൽക്കുന്ന രണ്ട് രൂപങ്ങൾ..
ഒന്ന് താനോമനിച്ച് വളർത്തിയ തന്റെ പെങ്ങളുടെ മോൾ…
മറ്റത്… അതെ… അവൻ തന്നെ..
മൂന്ന് വർഷം മുൻപ് താനും തന്റെ കൂട്ടാളികളും ചേർന്ന് അടിച്ച് പഞ്ഞിക്കിട്ട അവൻ തന്നെ…ഷഫീഖ്.. ഐശൂന്റെ കാമുകൻ..
ഇവർ തമ്മിൽ ഇപ്പഴും ബന്ധമുണ്ടെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല…
“കണ്ടല്ലോ… അമ്മാവനും അമ്മായീം ശരിക്ക് കണ്ടല്ലോ…
ഇനി വാ… നമുക്കകത്തേക്കിരുന്ന് സംസാരിക്കാം… “
പ്രശാന്ത് അകത്തേക്ക് കയറി.. വിറക്കുന്ന കാലടികളോടെ ശിവരാജനും വേച്ച് വേച്ച് സുശീലയും…
എല്ലാരും അകത്ത് കയറിയതും പ്രശാന്ത് ബെഡ്റൂമിന്റെ വാതിലടച്ച് കുറ്റിയിട്ടു..
ഐശ്വര്യയുടെ മുഖത്തേക്ക് നോക്കിയ ശിവരാജന് നിയന്ത്രിക്കാനായില്ല..
അയാൾ ഒരു കൊടുങ്കാറ്റ് പോലെ മുന്നോട്ട് കുതിച്ച് ഐശ്വര്യയുടെ മുഖം നോക്കി സർവശക്തിയും സംഭരിച്ച് ഒറ്റയടി..
നിന്നിടത്ത് നിന്ന് ഒന്നാടിയ ഐശ്വര്യ തെറിച്ച് കിടക്കയിലേക്ക് വീണു…
അവിടെയിട്ട് ചവിട്ടാൻ കാലുയർത്തിയ അയാളുടെ കാലിൽ തന്നെ സുശീല പിടിച്ചു..
“” എട്ടാ… എന്തായിത്… മതി… ആദ്യം കാര്യമെന്താന്ന് ചോദിക്ക്… എന്നിട്ട് മതി തല്ലലും ചവിട്ടലുമൊക്കെ… “
“” ഇനിയെന്ത് ചോദിക്കാനാടീ… എല്ലാം നേരിൽ കണ്ടില്ലേ… കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ ഈ നായിന്റെ മോള്… “”
കലിയടങ്ങാതെ സുശീലയെ തള്ളി മാറ്റിയ ശിവരാജൻ അടുത്ത് നിൽക്കുകയായിരുന്ന ഷഫീഖിന്റെ മുഖമടച്ച് ആഞ്ഞടിച്ചു..
ഒറ്റയടിക്ക് തന്നെ അവൻ ചുവരിലേക്ക് തെറിച്ച് പോയി നിലത്തേക്ക് വീണു..