✍️✍️✍️
ആ വലിയ വീടിന്റെ തുറന്നിട്ട ഗേറ്റിലൂടെ ശിവരാജൻ കാറ് കയറ്റി മുറ്റത്ത് നിർത്തുമ്പോൾ നേരം രണ്ടര മണിയായിരുന്നു..
കാറിലിരുന്ന് തന്നെ അയാൾ കണ്ടു. പ്രശാന്ത് സിറ്റൗട്ടിലിരിക്കുന്നു..
ശിവരാജനും, സുശീലയും കാറിൽ നിന്നിറങ്ങി സിറ്റൗട്ടിലേക്ക് ചെന്നു..
“” മോനേ… എന്താടാ… എന്താ പ്രശ്നം….?’”..
വെപ്രാളത്തോടെ ശിവരാജൻ ചോദിച്ചു..
“” അമ്മാവനും, അമ്മായിയും അകത്തേക്ക് വാ… “
ബഹുമാനത്തോടെ പറഞ്ഞ് പ്രശാന്ത് ഹാളിലേക്ക് കയറി..
എല്ലാരും അകത്ത് കയറിയതും പ്രശാന്ത് വാതിലടച്ച് കുറ്റിയിട്ടു..
“ എന്താടാ മോനേ പ്രശ്നം…?””
സുശീല കരയും പോലെ ചോദിച്ചു..
“” ചെറിയൊരു പ്രശ്നമുണ്ട് അമ്മായീ… പറയാം… രണ്ട് പേരും ഇരിക്ക്… “
സെറ്റിയിലേക്കിരുന്ന് കൊണ്ട് പ്രശാന്ത് പറഞ്ഞു..
ശിവരാജൻ സെറ്റിയിലേക്ക് വീഴുകയായിരുന്നു.. സുശീലയും..
“മോനേ… കാര്യം പറയെടാ… “
ഹൃദയം പൊട്ടുന്ന പോലെ ശിവരാജൻ പറഞ്ഞു..
“” അമ്മാവന് ഷഫീഖ് എന്നൊരാളെ അറിയോ… ?””.
ഒരു ബന്ധവുമില്ലാത്ത ചോദ്യം കേട്ട് അയാൾ അമ്പരന്നു.
പിന്നെ ഇല്ലെന്ന് തലയാട്ടി..
“ അമ്മാവനറിയും.. അമ്മായിയും അറിയും… നിങ്ങളെല്ലാരും അറിയും അവനെ…””
പ്രശാന്തിന്റെ മുഖത്തേക്ക് കോപം ഇരച്ച് കയറുന്നത് ശിവരാജൻ കണ്ടു..
അയാൾക്കെത്ര ആലോചിച്ചിട്ടും അതാരാണെന്ന് മനസിലായില്ല..
“” ഒരു മൂന്ന് വർഷം മുൻപ് ഐശ്വര്യ ഒരുത്തന്റെ കൂടെ ഒളിച്ചോടിയത് അമ്മാവനറിയോ… ?.
അവനാണ് ഷഫീഖ്..ഇപ്പോ മനസിലായോ.. ?”
പരിഹാസത്തോടെയുള്ള പ്രശാന്തിന്റെ ചോദ്യം കേട്ട് ശിവരാജൻ വിറച്ച് പോയി..