ഒളിച്ചോടി ദൂരെ ഒരു ലോഡ്ജിൽ നാല് ദിവസം നിന്നപ്പോഴേക്കും ഐശ്വര്യക്ക് കാര്യം മനസിലായി..
രണ്ടാം ദിവസം തന്നെ ഭക്ഷണം വാങ്ങാൻ അവളുടെ ഒരു വള വിൽക്കേണ്ടി വന്നു..
നാലാം ദിവസമായപ്പൊഴേക്കും അവർ തമ്മിൽ കച്ചറയായി..
വീണ്ടും അവളുടെ മാല ചോദിച്ച ഷഫീഖിനോട് തരില്ലെന്ന് അവൾ തീർത്ത് പറഞ്ഞു..
അവൾ കൊട്ടക്കണക്കിന് സ്വർണവുമായാണ് വരിക എന്ന് കരുതിയ ഷഫീക്കിന് അവളൊന്നും വീട്ടിൽ നിന്ന് എടുത്തിട്ടില്ല എന്നറിഞ്ഞ് ദേഷ്യം വന്നു..
എങ്ങിനെയിനി വീട്ടിലേക്ക് തിരിച്ച് ചെല്ലും എന്നോർത്തിരുന്ന ഐശ്വര്യക്ക് അമ്മാവൻ വന്ന് തന്നെ പിടിച്ചോണ്ട് പോന്നത് അനുഗ്രഹമായി..
പിറ്റേന്ന് തന്നെ ശിവരാജൻ ഐശ്വര്യക്ക് വേണ്ടി കല്യാണാലോചന തുടങ്ങി..
തുടർന്നും പഠിക്കണമെന്ന അവളുടെ ആഗ്രഹമൊന്നും ആരും ചെവി കൊണ്ടില്ല..
ബാങ്ക് മാനേജറായ പ്രശാന്തിനെ വളരെപ്പെട്ടന്ന് തന്നെ ശിവരാജൻ കണ്ടെത്തി..
പെണ്ണ് കാണലും, നിശ്ചയവും, കല്യാണവുമെല്ലാം ഒരുമാസത്തിനുള്ളിൽ തന്നെ ശിവരാജൻ നടത്തി..
വിവാഹ സമയത്ത് പ്രശാന്തിന് മുപ്പത്തി ഒന്നും, ഐശ്വര്യക്ക് ഇരുപത്തി ആറുമാണ് പ്രായം…
ആർഭാടമായാണ് ശിവരാജൻ അവളുടെ വിവാഹം നടത്തിയത്.. ഇട്ട് മൂടാൻ സ്വർണവും കൊടുത്തു..
മൂന്നാൺ മക്കളിൽ രണ്ടാമനായ പ്രശാന്തിന് വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തായിരുന്നില്ല ജോലി..
വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ അവൻ, ഐശ്വര്യയേയും കൂട്ടി ബാങ്കിന്റെ വകയായുള്ള ഒരു വില്ലയിലേക്ക് മാറി..
നാല് ബെഡ്റൂമും, ഹാളും, അടുക്കളയും, ഒരു ബാൽക്കണിയുമുള്ള ആഡംബര വീട്ടിൽ അവർ ജീവിതം തുടങ്ങി..