അതിന് വേറൊരു കാരണവും കൂടിയുണ്ടായിരുന്നു..
ശിവരാജനും, സുശീലക്കും മക്കളില്ല.. ഐശൂനെ സ്വന്തം മോളെപ്പോലെ അവർ വളർത്തി..
രണ്ട് വീടാണെങ്കിലും വെപ്പും കുടിയുമൊക്കെ ശിവരാജന്റെ വീട്ടിൽ തന്നെയായിരുന്നു..
സുശീലയും, ശോഭനയും നാത്തൂൻമാരെപ്പോലെയല്ല, സഹോദരിമാരെപ്പോലെയാണ് കഴിഞ്ഞത്..
രാത്രി ഭക്ഷണ ശേഷം ശോഭന കിടക്കാനായി തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്ക് പോകും.. ഐശു മിക്കവാറും കിടത്തം ഇവിടെത്തന്നെയാവും..
ഐശൂനെ വളർത്തിയത് മുഴുവൻ സുശീലയാണ്..
കുട്ടികളില്ലാത്ത കുറവ് അവൾ അറിഞ്ഞതേയില്ല..
ഐശൂനെ നല്ല നിലയിൽ തന്നെ ശിവരാജൻ നോക്കി.. അവൾക്ക് വേണ്ടത്ര പഠിപ്പിക്കാനും ശിവരാജൻ തയ്യാറായി..
എന്നാൽ ബി എഡിന് പഠിച്ചോണ്ടിരുന്ന ഐശ്വര്യ ഒരു പ്രേമത്തിൽ കുടുങ്ങുകയും വീട്ട് കാരറിയാതെ അവൾ അവനോടൊപ്പം ഒളിച്ചോടുകയും ചെയ്തു..
അവനൊരു അന്യമതക്കാരനുമായിരുന്നു.
ആ കുടുംബത്തെ ഒന്നടങ്കം തകത്ത ഒരു സംഭവമായിരുന്നു അത്..
എന്നാൽ ഇരു ചെവിയറിയാതെ ശിവരാജൻ നാലാം ദിവസം അവളെ തിരിച്ചെത്തിച്ചു..
ടൗണിൽ ഒരു പാട് ബിസിനസ് സ്ഥാപനങ്ങളുളള ശിവരാജന് ചെറിയൊരു ക്വട്ടേഷൻ ടീം എന്തിനും കൂടെയുണ്ടായിരുന്നു..
കൂടെപ്പോയവന്റെ പതിരിളക്കി അവർ ഐശ്വര്യയെ തിരിച്ച് കൊണ്ട് വന്നു..
എന്നാൽ, അവർ വരാൻ കാത്തിരിക്കുകയായിരുന്നു ഐശ്വര്യ തിരിച്ച് പോരാൻ..
നാല് ദിവസം കൊണ്ട് തന്നെ അവൾക്ക് മടുത്തു..
കാരണം, അവൾ ഇറങ്ങിപ്പോയ ഷഫീഖ് പത്ത് പൈസ എടുക്കാനില്ലാത്ത ഒരു ദരിദ്രവാസിയായിരുന്നു..
പ്രേമിച്ച് നടന്ന കാലത്ത് ഇഷ്ടം പോലെ ചിലവാക്കിയിരുന്ന ഷഫീഖ് യഥാർത്തത്തിൽ ഒരു കൂതറയായിരുന്നു..
ഒരു പണിക്കും പോകാത്ത അവൻ കൂട്ടുകാരുടെ ബൈക്കും, കാറുമെടുത്താണ് ഐശ്വര്യയേയും കൊണ്ട് കറങ്ങിയിരുന്നത്..
ആരോടെങ്കിലും കടം വാങ്ങിയ പൈസയാണ് അവൾക്ക് വേണ്ടി അവൻ ചിലവാക്കിയതത്..