ശിവരാജന് ഭാര്യയെ എങ്ങിനെ സമാധാനിപ്പിക്കണമെന്നറിഞ്ഞില്ല..
“എടീ സുശീ… മോൾക്കൊന്നും പറ്റിയിട്ടില്ല… അവൾ ആശുപത്രിയിലുമല്ല… ഇത്… ഇത്.. വേറൊരു… പ്രശ്നാ… “
എന്താണ് ഭാര്യയോട് പറയേണ്ടതെന്നറിയാതെ ശിവരാജൻ പതറി…
സംശയത്തോടെ തന്നെ നോക്കുന്ന ഭാര്യ ശ്രദ്ധിക്കാതെ ശിവരാജൻ മുന്നോട്ട് നോക്കി വണ്ടിയോടിച്ചു..
സുശീലക്ക് സമാധാനം കിട്ടിയില്ല..
“രാജേട്ടാ… എന്താ ശരിക്കും പ്രശ്നം…?
ഒന്ന് തെളിച്ച് പറ… എന്താ ഐശു മോൾക്ക് പറ്റിയത്…?.””
എന്തായാലും അവിടെയെത്തിയാൽ ഇവളറിയും.. അവിടെച്ചെന്ന് ബഹളമുണ്ടാക്കുന്നതിനേക്കാൾ നല്ലത് ഇവിടെ വെച്ച് പറയുന്നതാണ്..
“” അത്.. എടീ… ഐശു മോൾക്കൊരു കയ്യബദ്ധം പറ്റി…
പ്രശാന്ത് എവിടേക്കോ പോയി രാത്രി മടങ്ങിവന്നപ്പോ… അവളുടെ മുറിയിൽ നിന്ന്… ഒരാളെ… പിടിച്ചത്രേ… “
“” എന്റീശ്വരാ… നമ്മുടെ ഐശു മോളോ… ?.
അവൾക്കിങ്ങനെയൊരബദ്ധം… ?””
സുശീലക്കത് വിശ്വസിക്കാനായില്ല..
✍️✍️✍️
കൂടപ്പിറപ്പുകളാണ് ശിവരാജനും, ശോഭനയും..
ശിവരാജന് അൻപതും, ശോഭനക്ക് നാൽപത്തിയെട്ടും..
ഒരേ ദിവസമായിരുന്നു അവരുടെ വിവാഹം..
കൃത്യം ഒരു വർഷമായപ്പൊഴേക്കും ശോഭന ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു..അതാണ് ഐശു എന്നെല്ലാവരും വിളിക്കുന്ന ഐശ്വര്യ…
അവൾക്കിപ്പോ ഇരുപത്തൊൻപത് വയസ്..
ഐശൂന് പത്ത് വയസായപ്പോ അവളുടെ അച്ചൻ ക്യാൻസർ വന്ന് മരിച്ചു..
സഹോദരിയെ അതിരറ്റ് സ്നേഹിച്ച ശിവരാജൻ ശോഭനയേയും, മോളേയും തന്റെ വീടിന് തൊട്ടടുത്ത് മറ്റൊരു വീടുണ്ടാക്കി അങ്ങോട്ട് മാറ്റിപ്പാർപ്പിച്ചു..