അവൾ കട്ടിലിൽ വന്ന് മലന്ന് കിടന്നു.. അവൾക്കൊരു പേടിയോ പരിഭ്രമമോ തോന്നിയില്ല..
ഇന്നല്ലെങ്കിൽ നാളെ ഇത് പ്രതീക്ഷിച്ചതാണ്..
പക്ഷേ,തന്നെ കയ്യോടെ പിടികൂടി വീട്ടുകാരെ വിളിച്ച് വരുത്തുമെന്ന് അവൾ പ്രതീക്ഷിച്ചതല്ല…
അധികം വൈകാതെ അവിടുന്നിറങ്ങിപ്പോരാനാണ് കരുതിയത്…
അൽപം അശ്രദ്ധ… അതാണിപ്പോ രായ്ക്ക് രാമാനം അവിടുന്ന് കെട്ട് കെട്ടേണ്ടി വന്നത്…
മാമന്റേയും, അമ്മായിടേയും, അമ്മയുടേയും മുന്നിൽ കുറച്ച് നാണം കെടേണ്ടി വന്നെങ്കിലും ഇപ്പോ ഐശ്വര്യക്ക് സമാധാനമാണായത്…
✍️✍️✍️
വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ മണിയറയിൽ കയറുകയാണ് ഐശ്വര്യ..
പ്രശാന്തിന്റെ ചേട്ടന്റെ ഭാര്യയാണ് അവളെ മണിയറയിൽ കൊണ്ട് ചെന്നാക്കിയത്..
കടും ചുവപ്പ് പട്ടുസാരിയിൽ പൊതിഞ്ഞ ഒരു മാദകമോഹിനി തന്നെയായിരുന്നു അവൾ..
ഒളിച്ചോടിപ്പോയി ഒരുത്തന്റെ കൂടെ നാല് ദിവസം കഴിഞ്ഞവളാണെങ്കിലും അതിന്റെ യാതൊരു ഭാവവും അവളുടെ മുഖത്തില്ലായിരുന്നു..
തികച്ചും ഒരു കന്യകയെപ്പോലെയാണവൾ മണിയറയിലേക്ക് കയറിയത്..
പ്രശാന്തിനെ അവൾക്ക് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു..
നല്ല സുന്ദരനും ആരോഗ്യവാനും.. നല്ല ജോലിയും..
അതിലേറെ ഐശ്വര്യയെ ആകർഷിച്ചത് മറ്റൊരു കാര്യമാണ്..
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാൽ പ്രശാന്തിന്റെ ജോലി സ്ഥലത്തേക്ക് പോകാം..
അവിടെ ബാങ്കിന്റെ വക വീടുണ്ട്..
അതിലാണ് പിന്നെ രണ്ടാളുടേയും താമസം..
അത് വളരെ നല്ലൊരു ഇതായിട്ടാണ് അവൾക്ക് തോന്നിയത്..
ഒരാഴ്ചക്കകം തന്നെ താനും പ്രശാന്തും തനിച്ചൊരു വീട്ടിൽ..
അതെന്ത് കൊണ്ടും അവൾക്ക് തള്ളിക്കളയാനാവാത്ത ഒരോഫറായിരുന്നു…