ചിറകുള്ള മോഹങ്ങൾ 1 [സ്പൾബർ]

Posted by

 

“” കണ്ട് പിടിച്ച് കല്യാണം നടത്തിത്തരുമ്പോൾ അവനാണോണോ, പെണ്ണാണോ എന്നൊന്ന് അന്വോഷിക്കണമായിരുന്നു…
ഒരു പെണ്ണിനെയല്ല എനിക്ക് വേണ്ടത്… ആണിനെയാ… “

 

ഒറ്റ ശ്വാസത്തിൽ പറഞ്ഞ് ഐശ്വര്യ വെട്ടിത്തിരിഞ്ഞ് മുറിയിലേക്ക് പോയി..
പിന്നെ അകത്ത് നിന്ന് വാതിൽ വലിച്ചടച്ചു..

 

മൂന്നാളും ശ്വാസം വിടാൻ പോലുമാവാതെ വിറങ്ങലിച്ച് പോയി..!
അവർക്ക് തമ്മിൽ തമ്മിൽ നോക്കാൻ പോലുമായില്ല..
എന്താണവൾ പറഞ്ഞിട്ട് പോയത്…?. മൂന്നാളുടേയും മുഖത്ത് നോക്കി ഒരു മടിയുമില്ലാതെയാണ് അവളത് പറഞ്ഞത്…

എന്താണാ പറഞ്ഞതിനർത്ഥം…?.
പ്രശാന്ത് സുന്ദരനും നല്ല ആരോഗ്യവാനുമാണ്…
നല്ല സ്വഭാവവും…
പിന്നെന്താണ് അവളങ്ങിനെ പറഞ്ഞത്..?.
ഒരു പെണ്ണിനെയല്ല അവൾക്ക് വേണ്ടതെന്ന്…
എന്താണതിൽ നിന്ന് മനസിലാക്കേണ്ടത്…?..

ഏകദേശകാര്യങ്ങൾ മനസിലായ ശിവരാജന് പിന്നെ പെങ്ങളുടെ അടുത്ത് ഇരിക്കാനായില്ല..
അയാൾ പതിയെ എണീറ്റ് സ്വന്തം മുറിയിലേക്ക് പോയി..

കുറേ നേരം താഴോട്ട് നോക്കിയിരുന്ന സുശീല, അവസാനം ശോഭനയുടെ മുഖത്തേക്ക് നോക്കി..

 

“”കുഞ്ഞുമോളേ… നമുക്ക് ചതി പറ്റിയോടീ… ?”..

 

സുശീല വിറച്ച് കൊണ്ട് ശോഭനയെ നോക്കി..

 

“” ഏട്ടത്തീ… എന്റെ മോള്…. “

 

ശോഭന പൊട്ടിക്കരഞ്ഞ് കൊണ്ട് നാത്തൂന്റെ ദേഹത്തേക്ക് വീണു…

✍️✍️✍️

 

വാതിൽ വലിച്ചടച്ച് കുറ്റിയിട്ട ഐശ്വര്യ നേരെ തൊട്ടിലിൽ വന്ന് നോക്കി..
മോനിപ്പഴും നല്ല ഉറക്കമാണ്…
ഒന്നര വയസേ അവനായിട്ടുള്ളൂ..
വീട് മാറിയതൊന്നും അവനറിഞ്ഞിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *