“”മോളേ… നീ മിണ്ടാതിരുന്നിട്ട് കാര്യമില്ല…
എന്താണുണ്ടായതെന്ന് ഞങ്ങളോട് പറ… എന്നാലല്ലേ എന്തേലുമൊരു പോംവഴി ഉണ്ടാക്കാൻ പറ്റൂ… “
ശിവരാജൻ അങ്ങേയറ്റം സ്നേഹത്തോടെയാണ് സംസാരിച്ചത്…
അപ്പഴും ഐശ്വര്യ ഒന്നും മിണ്ടിയില്ല..
ശോഭനക്ക് വിറഞ്ഞ് കയറി..
“” നിന്റെ വായിലെന്താടീ… പഴം തിരുകിയിട്ടുണ്ടോ…?.
മാമൻ ചോദിച്ചതിന് മറുപടി പറയെടീ ശവമേ… “
പൊട്ടിത്തെറിച്ച് കൊണ്ട് എഴുന്നേൽക്കാനൊരുങ്ങിയ ശോഭനയെ, സുശീല പിടിച്ചിരുത്തി..
“” കുഞ്ഞുമോളേ… നീ മിണ്ടാതിരിക്ക്…
ഏട്ടൻ ചോദിച്ചോളും… “
സുശീല അവളെ അമർത്തിപ്പിടിച്ചു…
“” ഐശൂ…. എന്താണേലും മോള് പറ…
എന്താ എന്റെ കുട്ടിക്ക് പറ്റിയത്… ?.
എന്തിനാ മോളേ നീ പ്രശാന്തിനെ ചതിച്ചത്… ?””.
ഐശ്വര്യ മൂന്നാളെയും തുറിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..
ശിവരാജനും ദേഷ്യം വന്ന് തുടങ്ങിയിരുന്നു..
എങ്കിലും അയാൾ സംയമനം പാലിച്ചു..
“ ഞാനിവിടുന്ന് എണീറ്റാ നിനക്ക് നല്ലതാവില്ല…. മര്യാദക്ക് പറഞ്ഞോ…
നല്ലൊരു ചെക്കനെ കണ്ട് പിടിച്ച് തന്നിട്ട് അവനെ തികഞ്ഞില്ലേടീ കുത്തിച്ചീ നിനക്ക്… ?.
അവളഴിഞ്ഞാടാൻ നടന്നേക്കുന്നു… “
സ്വന്തം ചേട്ടനും, നാത്തൂനും അടുത്തിരിക്കുന്നതൊന്നും ശോഭന നോക്കിയില്ല..
അവൾ മകളെ പുലയാട്ട് പറഞ്ഞു..
കുറച്ച് നേരം താഴ്ത്തിയിട്ട തല ഐശ്വര്യ പതിയെ ഉയർത്തി..
പിന്നെ മൂന്നാളേയും മാറിമാറിയൊന്ന് നോക്കി…
ശിവരാമൻ അവളുടെ മുഖത്ത് കണ്ടത് നിസഹായാവസ്ഥയാണ്..
ശോഭന കണ്ടത് പകയാണ്..
എന്നാൽ, സുശീല, ഐശ്വര്യയുടെ മുഖത്ത് കണ്ടത് കത്തുന്ന കാമമാണ്..