സുശീല എണീറ്റ് ഐശ്വര്യ കിടക്കുന്ന മുറിയിലേക്ക് ചെന്നു…
അവരെന്തോ സംസാരിക്കുന്നത് ഹാളിലിരിക്കുന്നവർക്ക് കാണാം…
സുശീല അവളുടെ കയ്യിൽ പിടിച്ച് വലിക്കുന്നുണ്ട്… കുതറിക്കൊണ്ട് ഐശ്വര്യ ബെഡിൽ തന്നെ കിടക്കുകയാണ്..
ശോഭന ഒരു തീക്കാറ്റായി അകത്തേക്ക് പാഞ്ഞു..
കിടക്കുകയായിരുന്ന ഐശ്വര്യയുടെ മുഖത്ത് ഒറ്റയടി..
“” ഇങ്ങോട്ടെണീക്കെടീ ഒരുമ്പെട്ടോളേ…
കുടുംബത്തിന്റെ മാനം കളഞ്ഞിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ…
മാമൻ വിളിച്ചത് കേട്ടില്ലേടീ നീ….?”
ശോഭന ചീറിക്കൊണ്ട് വീണ്ടും അടിക്കാനായി കയ്യുയർത്തി…
“” കുഞ്ഞുമോളേ… എന്തായിത്…?.
ഇത് തല്ലിത്തീർക്കാനാണോ നീ വിചാരിച്ചത്…. നീയങ്ങോട്ട് ചെന്നേ… മോളെ ഞാനങ്ങോട്ട് കൊണ്ടുവരാം… “
സുശീല, ശോഭനയെ ഉന്തിത്തള്ളി പുറത്താക്കി..
ശോഭന വിറച്ച് കൊണ്ട് സെറ്റിയിൽ വന്നിരുന്നു…
കുറച്ച് കഴിഞ്ഞ് സുശീലയും, അവളുടെ പിന്നിൽ തലയും തൂക്കിയിട്ട് ഐശ്വര്യയും പുറത്തേക്ക് വന്നു..
“മോളേ… നീയിങ്ങോട്ടിരിക്ക്… “
ശിവരാജൻ സ്നേഹത്തോടെ പറഞ്ഞു..
എന്നാൽ ഐശ്വര്യ ഇരുന്നില്ല..
അവൾ ടൈനിംഗ് ടേബിളിൽ ചാരി നിന്നു…
സുശീല, ഭർത്താവിന്റെ അടുത്ത് വന്നിരുന്നു..
“ എന്താ മോളേ നിനക്ക് പറ്റിയത്… ?.
എന്താ ഉണ്ടായത്… ?..
എന്തിനാ മോളേ നീയാ ബുദ്ധിമോശം കാട്ടിയേ… ?””.
ശിവരാജൻ ഒട്ടും ദേഷ്യപ്പെടാതെ ചോദിച്ചു..
എന്നാൽ ഐശ്വര്യ ഒന്നും മിണ്ടിയില്ല..
അവൾ മൂന്നാളേയും മാറി മാറി നോക്കി ടേബിളിൽ ചന്തിയമർത്തി നിന്നു..