“” രാജേട്ടാ… ഏതായാലും പ്രശാന്തിനെ നമുക്കിങ്ങോട്ട് വിളിക്കാം…
സമാധാനത്തോടെ ഇരുന്ന് സംസാരിച്ച് ഇതിനൊരു തീരുമാനമുണ്ടാക്കണ്ടേ…?”
പറഞ്ഞ് വന്നതിന് തുടർച്ചയെന്നോണം സുശീല ചോദിച്ചു..
“” ഇനിയെന്ത് സംസാരിക്കാനാടീ…
അതുമല്ല, വിളിച്ചാ അവനിങ്ങോട്ട് വരുമെന്നും എനിക്ക് തോന്നുന്നില്ല… നീ കണ്ടതല്ലേ… തകർന്നിരിക്കുകയാ അവൻ…
അവിടെ വെച്ച് അവൻ ആളെക്കൂട്ടാത്തത് തന്നെ നമ്മുടെ ഭാഗ്യം…തൽക്കാലം ഇത് നമ്മൾ മാത്രേ അറിഞ്ഞിട്ടുള്ളൂ….”
ശിവരാജൻ സമാധാനത്തോടെ പറഞ്ഞു..
“” പിന്നെന്താ ചേട്ടാ നമ്മളിനി ചെയ്യാ… ?.
എത്ര ദിവസം അവളെയിവിടെ നിർത്തും…?
ആൾക്കാര് ചോദിക്കില്ലേ… ?””
തേങ്ങിക്കൊണ്ട് ശോഭന ചോദിച്ചു..
“ഉം… ഒരു പരിധിയിൽ കൂടുതൽ ഇവിടെ നിർത്താനൊക്കില്ല….
ഏതായാലും കുറച്ച് ദിവസം ഇവിടെ നിൽക്കട്ടെ… അധികം പുറത്തോട്ടൊന്നും ഇറക്കണ്ട…
ഞാനവനെ ചെന്ന് കണ്ടോളാം… കാല് പിടിച്ച് മാപ്പ് പറഞ്ഞിട്ടാണെങ്കിലും നമുക്ക് ഐശു മോളെ അവന്റൊപ്പം വിടണം…””
ആത്മവിശ്വാസത്തോടെ ശിവരാജൻ പറഞ്ഞു..
“” പക്ഷേ, അതിന് മുൻപ് നമുക്കവളോടൊന്ന് സംസാരിക്കണം…
എന്താ സംഭവിച്ചേന്ന് അറിയില്ലല്ലോ…. “
“” ഇനി അവളോടെന്ത് ചോദിക്കാനാ ഏട്ടാ… ?.
എല്ലാം വരുത്തി വെച്ചില്ലേ മൂധേവി… “
ശോഭനക്ക് മകളോട് ആദ്യമായി പക തോന്നി…
“അങ്ങിനെയല്ല കുഞ്ഞുമോളേ… അവൾക്ക് പറയാനുള്ളത് കൂടി നമ്മൾ കേൾക്കണം…
സുശീ…നീയവളെയിങ്ങോട്ട് വിളിക്ക്… എന്താ എന്റെ കുട്ടിക്ക് പറ്റിയേന്ന് അറിയണല്ലോ… “