ശിവരാജൻ അവനെ പിടിച്ച് വാതിലിന് പുറത്തേക്ക് തള്ളി..
അവൻ ചെന്ന് നിന്നത് ഹാളിൽ സെറ്റിയിലിരിക്കുന്ന പ്രശാന്തിന് മുന്നിലാണ്..
പ്രശാന്ത് കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു..
പിന്നെ എഴുന്നേറ്റ് ചെന്ന് മുൻ വാതിൽ തുറന്നിട്ടു..
ജീവൻ തിരിച്ച് കിട്ടിയ ഷഫീഖ് പുറത്തേക്ക് കുതിച്ചു..
വേദനയോടെ അത് നോക്കി നിന്ന പ്രശാന്ത് വീണ്ടും സെറ്റിയിൽ വന്നിരുന്നു..
എല്ലാം കെട്ടിപ്പെറുക്കി ശിവരാജൻ മുന്നിൽ ഇറങ്ങി.. കയ്യിൽ കുഞ്ഞുമായി സുശീലയും,പിന്നാലെ രണ്ട് മൂന്ന് കവറുകളുമായി ഐശ്വര്യയും..
പ്രശാന്തിനോടെന്തോ പറയാൻ ഒരുങ്ങിയ ശിവരാജൻ, അവൻ തലയുയർത്താതെ സെറ്റിയിലിരിക്കുന്നത് കണ്ട് പുറത്തേക്ക് നടന്നു..
എല്ലാം വണ്ടിയിൽ കയറ്റി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സമയം മൂന്നരയായിരുന്നു..
വണ്ടി ഗേറ്റ് കടന്ന് പോയിട്ടും പ്രശാന്ത് അതേ ഇരിപ്പിരുന്നു..
എല്ലാം തകർന്നവനെപ്പോലെ..
✍️✍️✍️
രാവിലെ ഏഴ് മണി..
ഹാളിലെ സോഫയിലിരിക്കുകയാണ് ശിവരാജനും, സുശീലയും, ശോഭനയും..
അവർ രാവിലെത്തന്നെ ശോഭനയെ വിളിച്ച് വരുത്തി കാര്യം പറഞ്ഞു..
പറയാതെ പറ്റില്ലല്ലോ…
ദേഷ്യവും സങ്കടവും കാരണം കുഴഞ്ഞ് വീണ ശോഭന ഇപ്പോ ഒന്ന് എണീറ്റിരുന്നതേയുള്ളൂ..
അവളിത് വരെ ഐശ്വര്യയെ കണ്ടിട്ടില്ല..
അവളെ കണ്ടാൽ താനെന്തെങ്കിലും ചെയ്പോവുമെന്നോർത്ത് ശോഭന അടങ്ങിയിരിക്കുകയാണ്..
അവരിരിക്കുന്നതിന് തൊട്ട് മുൻപിലുള്ള മുറിയിലാണ് ഐശ്വര്യ..
ആ മുറിയുടെ വാതിലടക്കാൻ ശിവരാജൻ സമ്മതിച്ചിട്ടില്ല..
കട്ടിലിൽ കിടക്കുന്ന ഐശ്വര്യയെ നോക്കി കൊണ്ടാണ് അവർ ഇരിക്കുന്നത്..
വാതിലടച്ച് കുറ്റിയിട്ട് അവൾ വല്ല അവിവേകവും കാണിക്കും എന്നൊരു പേടി അവർക്കുണ്ട്…