“മോളേ… നീയീ നൈറ്റിയൊന്ന് മാറ്റിയാ മതി… സാധനങ്ങളൊക്കെ നമുക്ക് പിന്നെ വന്നെടുക്കാം… “
അവളിട്ട സ്ലീവ്ലെസ് നൈറ്റിയിലേക്ക് നോക്കി സുശീല പറഞ്ഞു..
എല്ലാം കെട്ടിപ്പെറുക്കി ബന്ധം വിടർത്തിപ്പോകാൻ സുശീലക്ക് താൽപര്യമില്ല..
ഇതിന്റെ ചൂടൊന്നാറിയാൽ സംസാരിച്ച് തീരുമാനമാക്കാം എന്നാണവർ വിചാരിച്ചത്..
എന്നാൽ പ്രശാന്ത് എല്ലാം തീരുമാനിച്ചിരുന്നു..
“” നിന്റെ ഒരു സാധനവും ഇനിയീ വീട്ടിൽ കണ്ട് പോകരുത്… എല്ലാം എടുത്തോ…
എന്നിട്ട് പെട്ടെന്നിറങ്ങടീ… “
പകയോടെ മുരണ്ട പ്രശാന്ത് പറഞ്ഞ് വന്നപ്പോഴേക്കും വിതുമ്പിപ്പോയി..
അവൻ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങിപ്പോയി..
“” ഇപ്പോ തൃപ്തിയായല്ലോ… എല്ലാം വാരിക്കെട്ടെടീ പിഴച്ചവളേ… “
ഐശ്വര്യക്ക് നേരെ കയ്യോങ്ങിയ ശിവരാജൻ, പിന്നത് വേണ്ടെന്ന് വെച്ച് ഷഫീഖിന് നേരെ തിരിഞ്ഞു..
അവനിപ്പഴും നിലത്ത് ചുവരും ചാരി ഇരിക്കുകയാണ്.. അയാളടിച്ച അടി അവന് താങ്ങാൻ പറ്റിയിട്ടുണ്ടായിരുന്നില്ല..
തലയിപ്പഴും മരവിച്ചിരിക്കുകയാണ്..
ശിവരാജൻ അവനെ നിലത്ത് നിന്ന് പൊക്കിയെടുത്തു..
“നീ ഒരു വട്ടം എന്റെ കയ്യിൽ പെട്ടതല്ലേടാ നായേ… ?.
അന്ന് നിനക്ക് വയറ് നിറച്ച് തന്നതല്ലേ…
പിന്നെയും എന്റെ കുട്ടിയുടെ ജീവിതം നശിപ്പിക്കാനായി വന്നല്ലോടാ പട്ടിക്കഴുവേറി മോനേ…?””.
ദേഷ്യവും സങ്കടവും സഹിക്കാനാവാതെ ശിവരാജൻ ആഞ്ഞടിച്ചു..
ഇരു കവിളിലും അയാൾ നിർത്താതെയടിച്ചു…
അവന്റെ വായിൽ നിന്ന് ചോര തെറിക്കുന്നത് വരെ അയാളടിച്ചു..
“” ഇപ്പോ നീ പൊയ്ക്കോ… പക്ഷേ, ഒന്നുകൂടി നമ്മളൊന്ന് കാണും…
അന്ന്… അന്ന് നിന്റെ അവസാനാ… എന്റെയോ ഇവളുടെയോ മുന്നിൽ പെടാതെ എങ്ങോട്ടെങ്കിലും പോയാൽ നിന്റെ ആയുസ് ബാക്കിയുണ്ടാവും…””