പെട്ടെന്ന് കാര്യങ്ങളൊക്കെ കഴിച്ച് അടുക്കളയിലോട്ട് ഓടി. രമണി ചേച്ചി കാര്യങ്ങളൊക്കെ ചെയ്തു വച്ചിട്ടുണ്ട്. ഞാന് അവൾക്കുള്ള ചായ ഉണ്ടാക്കി ബ്രേക്ഫാസ്റ്റും തയ്യാറാക്കി നിന്നു. ഭാഗ്യത്തിന് അവളെ ജിമ്മിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലായിരുന്നു. അവൾ വന്നു ഫ്രഷായി ഹാളിലോട്ട് വന്നപ്പോൾ ഞാൻ ഫുഡ് എല്ലാം സെർവ് ചെയ്തു. വിളമ്പി കൊടുത്തതിനുശേഷം ഞാൻ അവളുടെ അടുത്തായി ഇരുന്നു.
എന്താണ് ഒരു സോപ്പ് മണക്കുന്നുണ്ടല്ലോ. ഇന്നലത്തെ പെർഫോമൻസ് ഒക്കെ കണ്ടപ്പോൾ തന്നെ എനിക്ക് ഡൗട്ട് അടിച്ചതാ. നീ കാര്യം പറ രാജി
അത് ദീപ്തി, എൻറെ ഡ്രസ്സ് ഒക്കെ ടൈറ്റ് ആയിട്ടുണ്ട്. എല്ലാ ടീഷർട്ടും ഇടാൻ പറ്റാത്ത രീതിയിലോട്ട് ആയി. ഇന്ന് നമുക്ക് പുറത്തുപോയി എനിക്ക് കുറച്ച് ഡ്രസ്സ് മേടിച്ചു തരാമോ നീ?
ഞാൻ പതിയെ വിനീതമായി അവളോട് ചോദിച്ചു
നിൻറെ ടീഷർട്ടിനൊക്കെ എന്താ കുഴപ്പം. ഇപ്പോൾ ഇട്ടിരിക്കുന്നത് തന്നെ, ഇത് ടൈറ്റ് ഒന്നുമില്ലല്ലോ.
ഞാനവളെ വിഷമത്തോടെ നോക്കി. ഇട്ടിരുന്ന ടീഷർട്ടിലോട്ടും. എൻറെ ഷേപ്പ് മൊത്തം അതുപോലെ കാണിക്കുന്നുണ്ട്. അത്രയ്ക്കും ടൈറ്റാണ്. എന്നിട്ടാണ് ഇവൾ ഈ പറയുന്നത്. എൻറെ കണ്ണ് ചെറുതായി നനഞ്ഞു.
ഹാ നീ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കരയുന്ന നിൻറെ ഈ പാട്ട സ്വഭാവം ഒന്ന് നിർത്താമോ ? വല്ല പട്ടിക്കാട്ടിലും ജനിച്ച പെണ്ണുങ്ങളെപ്പോലെ ഇരുന്നു മോങ്ങുന്നു
അവള് ശബ്ദം ഉയർത്തി
ഇതും കൂടെ കേട്ടപ്പോൾ എൻറെ കണ്ണ് നിറഞ്ഞു ഒഴുകി ഞാൻ വായപൊത്തിപ്പിടിച് ബെഡ്റൂമിലോട്ട് ഓടി. ഏങ്ങൽ അടിച്ചു കൊണ്ട്..