കുറെ നേരം അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ.. മുന്നിലെ ബെഞ്ചിലിരുന്ന.. ഒരു പാക്കിസ്ഥാനി അപ്പൂപ്പൻ.. ഞങ്ങളോട് വിവരം തിരക്കി..
ഞാൻ ജോലി പോയ കാര്യമൊക്കെ പുള്ളിയോട് വിവരിച്ചു പറഞ്ഞു..
വേറെ ജോലി നോക്കുന്നുണ്ടെന്നും അതുവരെ താമസിക്കാൻ ഒരു ഇടം കിട്ടിയിരുന്നെങ്കിൽ എന്നും ഞാൻ അയാളോട് പറഞ്ഞു..
അത് കേട്ട് വിഷമമായി എന്നോണം അയാൾ പുള്ളിയുടെ പരിചയത്തിലുള്ള ആരെയോ വിളിച്ചു ചോദിച്ചു.. പക്ഷേ അവർ പറയുന്ന വാടക കൊടുക്കാൻ എൻറെ കയ്യിൽ ഇല്ലായിരുന്നു..
പിന്നെ അയാൾ പറഞ്ഞ ഒരു ഓപ്ഷൻ..
तभी मैं तुम्हारे लिए कुछ कर सकता हूँ. तुम दोनों हमारे कमरे में रह सकते हो शो मोरे (പിന്നെ എനിക്ക് ചെയ്യാൻ പറ്റുന്നത് നിങ്ങൾ രണ്ടുപേരെയും എന്റെ മുറിയിൽ താമസിക്കുകയാണ്)
തണുത്തുകൊണ്ട് അവൾ വരയ്ക്കുന്നത് കണ്ടപ്പോൾ അയാൾ എന്നെ നോക്കി പറഞ്ഞു
ഹരേ ഭായ് ദേകോ.. തുമാരാ ബീവി.. ബഹുത്ത് കഷ്ട ഖേൽ രഹഹേ..
അങ്ങനെ ഞങ്ങൾ പുള്ളിയുടെ റൂമിൽ പോകാം എന്ന് തീരുമാനിച്ചു.. ചെറിയൊരു വീടായിരുന്നു.
വളരെ പണ്ട് അറബികൾ താമസിച്ചിരുന്നു എന്ന് തോന്നുന്ന ഒരു പഴഞ്ചൻ വീട്.. എസി ഒന്നുമില്ലാതെ ഇവർ എങ്ങനെയാണ് പകൽ സമയത്ത് ഇതിനകത്ത് കിടക്കുന്നതെന്ന എനിക്കറിയില്ല.. അകത്ത് കയറിയപ്പോൾ നാലഞ്ചു പേർ അവിടെ ആയതിരിച്ച് നിരയായി കിടക്കുന്നുണ്ട്.. എല്ലാം ചെറുപ്പക്കാരായ പയ്യന്മാരാണ്.. 27ന് 35 നും ഇടയിൽ വയസ്സ് ഉള്ളതായി തോന്നിക്കുന്നുണ്ട്..
പക്ഷേ എല്ലാവരും നല്ല ഉറക്കത്തിലാണ്.. അപ്പൂപ്പൻ ഒരു പായ തന്നിട്ട് ഒരു സൈഡിലായി കിടന്നോളാൻ പറഞ്ഞു.. ഞങ്ങൾ ഒരു സൈഡിലായി വിറച്ചു കിടന്നു..