10 മിനിറ്റിനുള്ളിൽ ദോശയും ചട്നിയും റെഡി… ഒപ്പം ഓംലെറ്റും….
വയറു നിറയെ അങ്ങ് കഴിച്ചു…… ഒരുപാട് കഴിച്ചിട്ടുണ്ട്.. എന്നിരുന്നാലും എപ്പോ കഴിച്ചാലും ആദ്യം കഴിക്കുന്ന അതെ രുചിയോടെ ആസ്വദിച്ചു കഴിച്ചാണ് ശീലം….
അത് ബൈജു അണ്ണനും ലത ആക്കനും നമ്മളെ അങ്ങനെയേ കഴിപ്പിക്കുന്നത്….
കഴിച്ചു കൊണ്ടിരിക്കുന്ന സമയം ലത ആക്കൻ അണ്ണനെ വിളിക്കുന്നുണ്ടായിരുന്നു… വരാൻ താമസിക്കുന്നത് ചോദ്യം ചെയ്തപ്പോൾ തന്റെ കാര്യം പറഞ്ഞതിനാലാണെന്ന് തോന്നുന്നു. അധികം മുഷിഞ്ഞില്ല. തനിക്കു ഒരു ഹായ് പറഞ്ഞു വീട്ടിലെ ചടങ്ങിന്റെ തിരക്കാണെന്നും പറഞ്ഞു പോയി…
അത് കൊണ്ട് തന്നെ വേഗം കഴിച്ചു എണീറ്റു. കട അടയ്ക്കാനും ഒതുക്കാനും ഒപ്പം കൂടി കൊടുത്തത് കൊണ്ട് ആ പണിയും വേഗം അങ്ങ് കഴിഞ്ഞു…..
ഇതിനിടയിൽ അനീറ്റ വിളിച്ചു കൊണ്ടേയിരുന്നു…
പലപ്പോഴും കട്ട് ചെയ്തിട്ടും വീണ്ടും വീണ്ടും അവള് വിളിച്ചോണ്ടേയിരുന്നു…
ആരാടാ കാര്യവായിട്ടു വിളിക്കുന്നുണ്ടല്ലോ… വല്ലടുത്തും കൊളുത്തിയോ….
പിന്നെ 5 കൊല്ലം പത്തു രണ്ടായിരം എണ്ണത്തിനെ കണ്ടിട്ട് കൊളുത്തിയില്ല പിന്നല്ലേ ഇപ്പൊ…..
ഉവ്വ ഉവ്വ……
കോളേജിന്റെ ഗേറ്റ് വരെ ഹിരൺ ബൈജുവിന്റെ കൂടെ ഓട്ടോയിൽ കയറി..
കോളേജ് ഗേറ്റിൽ ഇറങ്ങി ബൈജുവിന് ഒരു സലാം പറഞ്ഞു അവൻ ഉള്ളിലേക്ക് നടന്നു.. ഒരു പത്തടി നടന്നതും ബൈജു അവനെ പിന്നിൽ നിന്നും വിളിച്ചു…
ഹിരൺ……
അവൻ തിരിഞ്ഞു നിന്നു.
നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ….
എന്തെ ഇപ്പൊ അങ്ങനെ ചോദിക്കാൻ….