” ഇല്ലടാ അതൊക്കെ ഞാൻ നോക്കിക്കോളാം നീ ഒപ്പിച്ചിട്ട് എന്നെ വിളിക്ക് ”
” ആം ശെരി..!! പിന്നെ അടുത്ത സൺഡേ ഞാൻ വീട്ടിൽ പോകും പിന്നെ ഒരാഴ്ച്ച കഴിഞ്ഞിട്ടേ വരികയുള്ളൂ അതിനു മുന്നേ ചേട്ടായി എന്റെ കയ്യിൽ നിന്നും സാധനം വാങ്ങിയിട്ട് പോണം ”
സജിൻ ഒരിക്കൽ കൂടി ആൽബിയെ ഓർമിപ്പിച്ചു.
” അതൊക്കെ ഞാൻ നോക്കിക്കോളാം നീ എന്നെ വിളിച്ചു ഓർമ്മിപ്പിക്കണം കേട്ടോ ”
” ആം ശരി..!! ”
അതും പറഞ്ഞ് സജിൻ കോൾ കട്ട് ചെയ്തു.
‘ അടുത്ത ആഴ്ച്ച ആണ് ബോബി കാണാം എന്ന് പറഞ്ഞിരിക്കുന്നത് സൺഡേ സജിൻ നാട്ടിലേക്ക് പോവുകയും ചെയ്യും അപ്പോൾ ശനിയാഴ്ച്ച വൈകുന്നേരം സജിനെ കണ്ട് സാധനം വാങ്ങിയിട്ട് ബോബിയെ കാണാൻ പോകാം ‘
മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തിയ ശേഷം ആൽബിൻ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി.
റൂമിൽ വന്നപ്പോൾ സ്റ്റെല്ല ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ആൽബിയെ കണ്ടതും അവൾ ഫോൺ എടുത്തു വച്ച് അടുത്തേക്ക് വന്നു.
” എവിടെയായിരുന്നു ആൽബി ഇത്രയും സമയം വന്നിട്ട് കുറെ നേരമായല്ലോ..?? ”
” എടീ ബോബി വിളിച്ചിട്ടുണ്ടായിരുന്നോ അവൻ മിക്കവാറും ഈ ആഴ്ച ബാംഗ്ലൂരിലേക്ക് എത്തും എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ഞാൻ ഇവിടെ ഉണ്ടാകുമോ ? കാണാൻ പറ്റുമോ എന്നൊക്കെ ചോദിച്ചു വിളിച്ചതാണ്..!! മോളെന്തിയെ ? ”
ആൽബി അലമാരക്ക് മുന്നിൽ നിന്ന് കണ്ണാടിയിൽ പ്രതിബിംബം നോക്കി കൊണ്ട് നോക്കി ഷർട്ട് അഴിച്ചു തുടങ്ങി.
” പെണ്ണ് രാവിലെ നേരത്തെ എഴുന്നേറ്റത് അല്ലേ അതുകൊണ്ട് വന്നിട്ട് ഒന്നുകൂടി ഉറങ്ങി….”
സ്റ്റെല്ല അന്ന മോൾ കിടക്കുന്ന ബെഡ്ഢിൽ ഇരുന്ന് അലമാരയിലെക്ക് വക്കാൻ പാകത്തിന് ഡ്രെസ്സ് മടക്കി കൊണ്ടിരുന്നു.