” ആഹ്..!! ആൽബി അടുത്ത ആഴ്ച്ച ഞാൻ മൈസൂരിന് വരുന്നുണ്ട് നീ ഒരു കാര്യം ചെയ്യ് എന്നാ..!! നിനക്ക് മൈസൂർക്ക് വരാവോ..?? ആകെ രണ്ടര മണിക്കൂർ ദൂരമല്ലേ ഉള്ളൂ നമുക്ക് അവിടെ വച്ചു കാണാം അതുപോരെ ?? ”
” അതുമതി ഞാൻ വരാം…!! ”
” എടാ ഒന്നുടി ചോദിക്കാ…!! എന്തെങ്കിലും പ്രശ്നമുണ്ടോ ? ”
ബോബിക്ക് കാര്യങ്ങൾ ഒന്നും മനസിലായില്ല.
” എയ് പ്രശ്നമൊന്നുമില്ലടാ..!! നീയൊരു കാര്യം ചെയ്യ് എന്തായാലും വരുമ്പോൾ എന്നെ വിളിക്ക് ഞാൻ മൈസൂർക്ക് വരാം..!! ”
” ആട വിളിക്കാം..!! പിന്നെ നീ ഏതായാലും വരുവല്ലേ എനിക്ക് കുറച്ച് സാധനം ഒപ്പിക്ക് ”
” അത് ഞാൻ സെറ്റ് ആക്കാം..!! ”
ബോബിയുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം കുറച്ച് സമയം കൂടി ആൽബി ഫോൺ പിടിച്ചു കാറിൽ തന്നെ ഇരുന്നു.
കാർ പാർക്ക് ചെയ്ത് അകത്തേക്ക് കയറാൻ തുടങ്ങിയതും തന്റെ ഫോൺ തുടർച്ചയായി അടിക്കുന്നത് കണ്ടു ആൽബിൻ അതിശയത്തോടെ എടുത്ത് നോക്കി.
ഡിസ്പ്ലേയിൽ ‘ സജിൻ ‘ എന്ന പേര് എഴുതി കാണിച്ചതും അവൻ പെട്ടെന്ന് എന്തോ ഓർത്തു.
” ആ സജിൻ പറയടാ…!! ”
” ചേട്ടായി എന്നാ പറ്റി..?? കഴിഞ്ഞ ആഴ്ച വിളിച്ചിട്ട് അത് വേണം ഇതു വേണം എന്നൊക്കെ പറഞ്ഞിട്ട് ഈയാഴ്ച ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ലല്ലോ..?? ”
അവൻറെ പെട്ടെന്നുള്ള ചോദ്യത്തിന് ആൽബിൽ ഒന്നും മറുപടി മിണ്ടിയില്ല.
” ഹലോ ?? ചേട്ടായി കേൾക്കുന്നില്ലേ ?? ” എന്നെ ഒന്നും മിണ്ടാത്തെ ?? ”
” എടാ..!! ഞാൻ വേറെ കുറച്ച് തിരക്കിൽ ആയിപോയി നീ മറ്റേത് അന്വേഷിച്ചോ ? എന്തായി ? ”
ആൽബിൻ പിന്നെ പെട്ടെന്ന് തന്നെ വിഷയത്തിലേക്ക് വന്നു.