തറവാട്ടിലെ നിധി 1 [അണലി]

Posted by

ഇറുഗി ഇരിക്കുന്ന ബ്ലൗസ്സിന്റെ കൈ തീരുന്നിടത്തു അവരുടെ കൈ ചുമന്നു കിടക്കുന്നു, അവർ ഇടത്തു കൈയിൽ ഒരു തുവാല ചുരുട്ടി പിടിച്ചിട്ടുണ്ട്… ആവിശ്യത്തിനു വണ്ണവും വട്ട മുഖവും സൗന്ദര്യവുമുള്ള ഈ സ്ത്രീയെ ഒരു അവസരം കിട്ടിയപ്പോൾ വിവാഹം കഴിച്ചത്തിനു അച്ഛനെ കുറ്റം പറയാൻ പറ്റില്ലല്ലോ എന്നൊരു നിമിഷം എനിക്കു തോന്നി…

ഇനി ഇങ്ങനെ ഒരു സ്ത്രീയെ വിവാഹം കഴിക്കാനാണോ ഇയാൾ എന്റെ അമ്മയെ കളഞ്ഞതു എന്ന തോന്നൽ എന്റെ ഉള്ളിൽ എന്തെനില്ലാത്ത ഒരു കോപം ജൊലിപ്പിച്ചു…

കാറു മെല്ലെ ഇടത്തോട്ടു തിരിഞ്ഞു പാടത്തിനു കുറുകെ കിടക്കുന്ന ഒരു വഴിയിലേക്ക് പ്രവേശിച്ചു, കുറച്ചു ദൂരം നീങ്ങിയപ്പോൾ പാടം തീർന്ന് തെങ്ങിൻ തോപ്പ് തുടങ്ങി…

വഴി പതുക്കെ ചെറുതായി ഒരു കവാടത്തിലൂടെ വണ്ടി നീങ്ങി, അതിന്റെ ചെങ്കൽ തൂണിൽ പായൽ പിടിച്ചു കിടക്കുന്ന ഒരു ഫലകത്തിലെ എഴുത്ത് ഞാൻ വായിച്ചു, ചിറ്റില്ലം… എന്റെ ശരീരത്തെ പേടിയാണോ ആകാംഷയാണോ ജിജ്ഞാസയാണോ എന്നൊന്നും മനസിലാവാത്ത ഒരു വികാരം കീഴടക്കി… എന്റെ ഉള്ളം കാൽ മുതൽ നെറുകം തലവരെ ഒരു തരിപ്പു തോന്നി…

കവാടവും താണ്ടി വണ്ടി മുന്നോട്ടു നീങ്ങി, വഴിയുടെ ഇരു സൈഡിലായും വർഷങ്ങൾ കുറേ പഴക്കമുള്ള മാവുകളും,നെല്ലിയും,പ്ലാവും എല്ലാം ഞാൻ നോക്കി ഇരുന്നു… എന്റെ നെഞ്ചിടുപ്പ് കൂടുന്നത് പോലെ തോന്നി, കണ്ണുകൾ മങ്ങുന്നു… ഞാൻ മെല്ലെ ഒന്ന് ശ്വാസം പിടിച്ചു വിട്ടു, അത് കണ്ടിട്ടാവും അടുത്ത് ഇരുന്ന സ്ത്രീ അവരുടെ കൈ എന്റെ കൈകൾക്ക് മുകളിൽ വെച്ച് പേടിക്കേണ്ട എന്ന് പറഞ്ഞത്… അവരുടെ കൈ ഒരൽപ്പം വെയർത്തു നനഞ്ഞു ഇരിപ്പുണ്ടായിരുന്നു, എങ്കിലും അവരുടെ ഉള്ളം കൈയിലെ ചൂട് എന്നിക്കൊരു ആശ്വാസമായി എന്ന് തന്നെ പറയാം…

Leave a Reply

Your email address will not be published. Required fields are marked *