ഞാൻ അവരെ ഒന്ന് നോക്കി… അച്ഛനെക്കാൾ വെള്ള നിറം, വെള്ള എന്ന് പറഞ്ഞാൽ പോരാ നല്ല തൂവെള്ള പാലിൽ ഒരു നുള്ള് കുങ്കുമം ചേർത്താൽ കിട്ടുന്ന നിറം, പക്ഷെ അവരെ വ്യത്യസ്തയാക്കുന്നത് അവരുടെ കണ്ണിലെ മഹോഗണി തടിയുടെ നിറമുള്ള കൃഷ്ണമണികൾ ആയിരുന്നു…
അമ്മ എന്റെ അടുത്ത് ചൂടായി ഇരിക്കുമ്പോൾ ഒരു കാപ്പി വെല്ലോം ഇട്ടു തരാൻ പറഞ്ഞാൽ, പോയി നിന്റെ അച്ഛന്റെ മറ്റേ പൂച്ച കണ്ണിയോട് ചോദിക്കാൻ പറയുന്നതിന്റെ കാരണം ഇപ്പോൾ ആണ് എനിക്കു മനസ്സിലായത്…
എങ്കിലും അമ്മ ഈ കാര്യം എക്കെ എങ്ങനെ അറിഞ്ഞു എന്നോർത്തു ഞാൻ ചരിച്ചു പോയി, നോക്കി ചിരിക്കുന്നത് കണ്ടിട്ട് ആ സ്ത്രീ തല തിരിച്ചു എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു ഇനി അധിക ദൂരം ഇല്ലാ വീടെത്താറായി എന്ന്, ഞാൻ തല ആട്ടി മറുപടി നൽകി…
ഈ സ്ത്രീയെയും അച്ഛനെയും ഒരുമിച്ചു കണ്ടാൽ അച്ഛനും മകളും ആണെന്ന് ആര് വിചാരിച്ചാലും കുറ്റം പറയാൻ പറ്റില്ലാ… ഇവരുടെ നീണ്ടു നിവർന്നു കിടക്കുന്ന മുടിയിൽ ഒരെണ്ണം പോലും നരച്ചിട്ടില്ലാ, മുടിയുടെ ഏറ്റവും അറ്റതായി ഒരു ചെറിയ കെട്ടു കെട്ടി ഇട്ടിട്ടുണ്ട്… തലയിൽ കുത്തി വെച്ച തുളസി കതിര് വാടിയിട്ടുണ്ട്, കണ്ണ് കറുപ്പ് കരികൊണ്ട് എഴുതിയത് ആ കൃഷ്ണമണി നിറമുമായി യോജിക്കാത്തത് അസുഖപ്രദമായി എനിക്കു തോന്നി കീഴ്ചുണ്ടിനു താഴെയായി ഇടത്തു വശത്തു ഒരു മറുക്കുണ്ട് ഇവർക്ക്, പിന്നെ കാതിൽ ഒരു ചെറിയ സ്വർണ്ണ കമ്മലും…
ഓറഞ്ച് നിറമുള്ള ഒരു ബ്ലൗസ്സും മങ്ങിയ വെള്ള സാരിയും ആണ് വേഷം, ബ്ലൗസ്സ് തീരുന്നിടത്തു നിന്ന് സാരിയുടെ അരകെട്ടു തുടങ്ങുന്നതിനു ഇടയിൽ ഒരു അര ഇഞ്ചോളം മാത്രം അവരുടെ വയറു കാണാം, സാരിയേക്കാൾ വെളുപ്പ് അവരുടെ വയറിനു ആണെന്ന് തോന്നും… അവിടെ നിന്നും ഞാൻ നോട്ടം അവരുടെ കൈയിലേക്ക് മാറ്റി, തൊലിക്കു ഉള്ളിലൂടെ ചെറുതായി പച്ച നിറത്തിൽ നരമ്പുകൾ കാണാം,