വണ്ടിയുടെ സ്റ്റീറിങ്ങിലേം വെയർപ്പ് തുടച്ചു കളയുന്നുണ്ട്,കൈയിൽ ഒരു കറുത്ത ചരടും കാലിൽ നീല വള്ളിയുള്ള ഒരു വള്ളി ചെരുപ്പും…
മുടിയിൽ ചെറുതായി നര വന്നു തുടങ്ങി, മേൽ ചുണ്ട് മൂടി കിടക്കുന്ന മീശയിൽ ചവച്ചു കൊണ്ടിരിക്കുന്ന വെറ്റില മുറുക്കാന്റെ ചുമന്ന നീര് പറ്റി പിടിച്ചിരിക്കുന്നു, താടി രോമം എല്ലാം വടിച്ചു വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്… നല്ല ഒത്ത വണ്ണമുണ്ട് ആൾക്ക് ഉയരമൽപ്പം കുറവെങ്കിലും സാധാരണ ഒരാൾക്ക് അടിച്ചു തോൽപ്പിക്കാൻ പറ്റില്ല എന്ന് ഉറപ്പ്…
എന്റെ വലതു വശത്തായി ഇറുക്കുന്നത് അച്ഛന്റെ രണ്ടാം ഭാര്യ ആണെന്ന് ഞാൻ നേരെത്തെ തന്നെ ഊഹിച്ചു മനസ്സിലാക്കിയിരുന്നു… ഞാൻ മൂന്നിലൊ,നാലിലോ പഠിക്കുമ്പോൾ ആണ് അച്ഛൻ വീണ്ടും വിവാഹം കഴിക്കുന്നത്, സ്കൂൾ വിട്ട് വീട്ടിൽ അന്ന് വന്ന ഞാൻ കാണുന്നത് അടുക്കള വാതിൽ പടിയിൽ ഇരുന്ന് കരയുന്ന അമ്മയെ ആണ്…
ഞാൻ എന്തിനാ അമ്മ കരയുന്നത് എന്ന് ചോദിച്ചപ്പോൾ എന്റെ കൈയിൽ പിടിച്ചു അമ്മയുടെ ചുണ്ടിനോട് ചേർത്തിട്ട് പറഞ്ഞു, നിന്റെ അച്ഛൻ വീണ്ടും കെട്ടി എന്ന്… അന്ന് അതിനെ കുറിച്ച് അധികം ഒന്നും അറിയില്ലെങ്കിലും അമ്മ കരയുന്നത് കണ്ടു ഞാനും കുറേ നേരം അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു…
പിന്നെ അറിയാൻ സാധിച്ചു കല്യാണത്തിന്റെ അന്ന് ചോദിച്ച സ്ത്രീധനം നൽക്കാൻ കഴിയാതെ കല്യാണം മുടങ്ങിയ ഒരു സ്ത്രീയെ അച്ഛൻ കല്യാണം കഴിക്കുകയായിരുന്നു എന്ന്…
എനിക്കു ഈ സ്ത്രീയോട് വിരോധം ഒന്നും തോന്നിയിട്ടില്ല, ജീവിത സാഹചര്യം കാരണം തന്നെകാൾ പത്തുപതിനഞ്ചു വയസ്സ് മൂത്ത ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യ ആവേണ്ടി വന്ന ഇവരോട് എന്നിക്കു എന്തിനാ വിരോധം, അച്ഛനോട് ആയിരുന്നു പുച്ഛം… സാഹചര്യം മുതലെടുത്തു ഇവരെ കെട്ടിയതിനു, കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്നൊക്കെ പറയുന്ന പോലെ…